HOME » NEWS » Kerala » SHANIMOL BECOME 44TH WOMEN MEMBER IN KERALA ASSEMBLY NEW

Kerala By-Election result: ഷാനിമോൾ- നിയമസഭാംഗമായ 44-ാമത്തെ വനിത

ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ രണ്ട് വനിതാ പ്രതിനിധികളുള്ള ജില്ല എന്ന നേട്ടവും ആലപ്പുഴയ്ക്ക് ലഭിച്ചു...

News18 Malayalam | news18-malayalam
Updated: October 25, 2019, 8:02 AM IST
Kerala By-Election result: ഷാനിമോൾ- നിയമസഭാംഗമായ 44-ാമത്തെ വനിത
shanimol Osman
  • Share this:
കേരള നിയമസഭയിൽ അംഗമായ 44-ാമത്തെ വനിതയാണ് അരൂരിൽനിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാൻ. ഷാനിമോൾ കൂടി വിജയിച്ചതോടെ പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം ഒമ്പതായി. ഈ സഭയിൽ പ്രതിപക്ഷത്തിന് ലഭിച്ച ആദ്യ വനിതാ അംഗം കൂടിയാണ് ഷാനിമോൾ. ബാക്കി ഒമ്പത് വനിതകളും ഭരണപക്ഷത്തുനിന്നുള്ളവരാണ്.

വനിതകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടത്തിലെത്താനും ഷാനിമോളുടെ വിജയം പതിന്നാലാം നിയമസഭയെ സഹായിച്ചു. നേരത്തെ പതിനൊന്നാം നിയമസഭയിലും ഒമ്പത് അംഗങ്ങളുണ്ടായിരുന്നു. ഏറ്റവുമധികം വനിതാ അംഗങ്ങളുണ്ടായിരുന്നത് പത്താം സഭയിലാണ്. അന്ന് 13 വനിതകളാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വർഷം 59; കോണ്‍ഗ്രസിന് വീണ്ടുമൊരു മുസ്ലിം വനിത എംഎൽഎയാകാനെടുത്ത കാലം

ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ രണ്ട് വനിതാ പ്രതിനിധികളുള്ള ജില്ല എന്ന നേട്ടവും ആലപ്പുഴയ്ക്ക് ലഭിച്ചു. കായംകുളത്ത് നിന്നുള്ള ഇടത് എംഎൽഎ യു. പ്രതിഭയാണ് ജില്ലയിൽനിന്നുള്ള മറ്റൊരു വനിത അംഗം.

അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഷാനിമോൾ സഭാംഗമായതോടെ പ്രതിപക്ഷനിരയിൽ കോൺഗ്രസിന് ആദ്യ വനിതാ പ്രതിനിധിയെ ലഭിച്ചു. ഈ സഭയിൽ ഭരണപക്ഷത്തെ എട്ട് വനിതാ എംഎൽഎമാരിൽ അഞ്ചുപേരും സിപിഎമ്മിൽ നിന്നാണ്. മൂന്നുപേർ സിപിഐയിൽ നിന്നുമാണ്.
First published: October 25, 2019, 8:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories