• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vinayakan| സ്ത്രീകളെ കുറിച്ചുള്ള വികലമായ കാഴ്ച്ചപ്പാട്; ഇങ്ങനെയൊക്കെ പറയുന്ന രീതി ഏത് വിപ്ലവമാണ്?: വിനായകനെതിരെ ഷാനിമോൾ ‌ഉസ്മാൻ

Vinayakan| സ്ത്രീകളെ കുറിച്ചുള്ള വികലമായ കാഴ്ച്ചപ്പാട്; ഇങ്ങനെയൊക്കെ പറയുന്ന രീതി ഏത് വിപ്ലവമാണ്?: വിനായകനെതിരെ ഷാനിമോൾ ‌ഉസ്മാൻ

പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നുവെന്നും ഷാനിമോൾ ഉസ്മാൻ.

  • Last Updated :
  • Share this:
    'ഒരുത്തീ' (Oruthee)സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നടൻ വിനായകന്‍ (Vinayakan)നടത്തിയ പരാമർശങ്ങൾക്കെതിരെ ഷാനിമോൾ ഉസ്മാൻ. സ്ത്രീയെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി. ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തിൽ പറയുന്ന രീതി ഏത് വിപ്ലവമാണന്നും ഷാനിമോൾ ഉസ്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

    പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നുവെന്നും ഷാനിമോൾ ഉസ്മാൻ.
    Also Read- 'വനിതാ മതില്‍ വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം; WCCയ്ക്ക് മിണ്ടാട്ടമില്ല'; ഹരീഷ് പേരടി

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
    Also Read-'എല്ലാ സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ചുവാങ്ങുകയായിരുന്നു; ഫാൻസുകാർ പൊട്ടൻമാർ': വിനായകൻ

    വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി, ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തിൽ പറയുന്ന രീതി ഏത് വിപ്ലവമാണ്, പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നു.

    ഒരുത്തീ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിനായകന്‍ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത്. വിനായകന്റെ പരാമർശങ്ങൾക്കെതിരെ നടൻ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു.

    അടുത്ത വനിതാ മതില്‍ നമ്മുക്ക് വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണമന്നായിരുന്നു ഹരീഷ് പേരടിയുടെ പരിഹാസം. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇത് പറഞ്ഞതെങ്കില്‍ ഡബ്ല്യൂ.സി.സി ചാടിക്കടിച്ചേനേയെന്നും എന്നാല്‍ വിനായകന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ലെന്നും ഹരീഷ് പറഞ്ഞു.
    Published by:Naseeba TC
    First published: