തിരുവനന്തപുരം: നിയമസഭയിലെ ആദ്യ ഇടപെടൽ സ്ത്രീകൾക്കു സമർപ്പിച്ച് പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗം ഷാനിമോൾ ഉസ്മാൻ. കായലുകളുടെ നാടായ അരൂരിന്റെ ടൂറിസം വികസനത്തെ കുറിച്ചായിരുന്നു ചോദ്യം.
കാക്കത്തുരുത്തും പെരുമ്പളവും ഉൾപ്പെടെ ദ്വീപുകളും കായലുകളുമുള്ള അരൂരിലെ കായൽ ടൂറിസത്തിന് അനന്ത സാധ്യത ഷാനിമോൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. വനിതകൾക്ക് ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകണമെന്നും ഷാനിആവശ്യപ്പെട്ടു. അരൂരിന്റെ സാധ്യതകൾ പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകുകയും ചെയ്തു.
ചെറുപ്പക്കാരുടെ പ്രതിനിധിയായി സഭയിലെത്തിയ വി.കെ.പ്രശാന്ത് യുവാക്കളോടുള്ള മമത വ്യക്തമാക്കിയാണ് തുടങ്ങിയത്. ടൂറിസം സംബന്ധിച്ചു തന്നെയായിരുന്നു എം.എൽ.എ ബ്രോയുടെയും ചോദ്യം. കൂടുതൽ ടൂറിസം ഗൈഡുകളെ നിയമിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രശാന്ത് ചൂണ്ടിക്കാട്ടിയത്. ചെറുപ്പക്കാർക്ക് ഇത് വലിയ തൊഴിലവസരം നൽകുമെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. . ഗൈഡുകൾക്കുള്ള പരിശീലന പദ്ധതി തയാറായെന്നും കൂടുതൽ ഗൈഡുമാരെ നിയമിക്കുമെന്നും മന്ത്രി കടകംപള്ളി മറുപടി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.