• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sankara Award | ഈ വർഷത്തെ 'ശങ്കര' അവാർഡ് ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയ്ക്ക്; പുരസ്ക്കാര വിതരണം മാർച്ച് 17ന്

Sankara Award | ഈ വർഷത്തെ 'ശങ്കര' അവാർഡ് ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയ്ക്ക്; പുരസ്ക്കാര വിതരണം മാർച്ച് 17ന്

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു

Rameshbabu-Praggnanandhaa

Rameshbabu-Praggnanandhaa

  • Share this:
    കൊച്ചി: ഈ വർഷത്തെ ശങ്കര പുരസ്കാരം ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പരഗ്നാനന്ദയ്ക്ക് (Ramesh Babu Paragnananda). ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ (Magnus Carlsen) എയർതിങ്ങ് മാസ്റ്റേഴ്സ് റാപ്പിഡ് ചെസ് ടൂർണമെന്റിൽ പരാജയപ്പെടുത്തിയ 16 കാരനായ പ്രഗ്നാനന്ദ അന്താരാഷ്ട്ര ചെസ് ചാമ്പ്യനാണ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

    കാലടി ആദിശങ്കര ട്രസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് കോളേജും ശ്രീശാരദാ വിദ്യാലയയും സംയുക്തമായാണ് അവാർഡ് നൽകുന്നത്.ഈ മാസം 17 ന് 10.30 ന് കാലടി ശ്രീശാരദാ വിദ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിക്കും.

    2018 ലെ പ്രളയകാലത്ത് കേരളത്തിന് പതിനായിരം രൂപ ധനസഹായം നൽകിയ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയ്ക്കും സഹോദരി ഇന്റർനാക്ഷണൽ മാസ്റ്റർ വൈശാലിയ്ക്കും ശ്രീശാരദാ വിദ്യാലത്തിന്റെ പ്രത്യേക ഉപഹാരവും സമ്മാനിക്കും. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പ്രഗ്നാനന്ദയ്ക്കും സഹോദരിയ്ക്കും കേരളം നൽകുന്ന നന്ദി പ്രകാശനമാണിതെന്ന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പ്രഫ. സി.പി.ജയശങ്കർ അറിയിച്ചു.

    തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളില്‍ അടിയറവ് പറയിക്കുകയായിരുന്നു.ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്നാനന്ദ .

    തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. മാതാപിതാക്കൾക്കൊപ്പമാണ് പ്രഗ്നാനന്ദയും സഹോദരിയും കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി , ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ പ്രഗ്നാനന്ദയുടെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു.

    Also Read- Malappuram | മോഷണം പോയ സ്വർണവും പണവും 20 ദിവസം കഴിഞ്ഞ് വീട്ടിൽ 'തിരിച്ചെത്തി'

    കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.എസ്.ചിത്ര, നടനും നർത്തകനുമായ വിനീത്, ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ശങ്കര പുരസ്ക്കാരം നേടിയിട്ടുള്ളത്.

    Summary- This year's Shankara Award goes to Grandmaster Ramesh Babu Paragnananda. Pragnananda, a 16 - year - old international chess champion, defeated world chess champion Magnus Carlsen at the Airting Masters Rapid Chess Tournament. The award carries a cash prize of Rs 1 lakh
    Published by:Anuraj GR
    First published: