• HOME
 • »
 • NEWS
 • »
 • kerala
 • »
 • Praggnanandhaa | 'ചെയ്യുന്നതെല്ലാം ആസ്വദിച്ച് ചെയ്യുക; ഏറ്റവും മികച്ചത് തന്നെ അതിനു നല്‍കുക'; ശങ്കരപുരസ്‌കാരം ഏറ്റുവാങ്ങി ഗ്രാന്‍റ് മാസ്റ്റര്‍ പ്രഗ്‌നാനന്ദ

Praggnanandhaa | 'ചെയ്യുന്നതെല്ലാം ആസ്വദിച്ച് ചെയ്യുക; ഏറ്റവും മികച്ചത് തന്നെ അതിനു നല്‍കുക'; ശങ്കരപുരസ്‌കാരം ഏറ്റുവാങ്ങി ഗ്രാന്‍റ് മാസ്റ്റര്‍ പ്രഗ്‌നാനന്ദ

ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമായ പ്രഗ്നാനന്ദ ലോകചാമ്പ്യനെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നീ ബഹുമതിയും അതോടെ സ്വന്തമാക്കി.

 • Share this:
  കൊച്ചി: ചെയ്യുന്നതെല്ലാം ആസ്വദിച്ച് ചെയ്യണമെന്നും നിങ്ങളുടെ ഏറ്റവും മികച്ചതു മുഴുവനും അതിനായി നല്‍കണമെന്നും ലോകചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ (Magnus Carlsen) പരാജയപ്പടുത്തി ലോകശ്രദ്ധ നേടിയ 16-കാരനായ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ (Ramesh Babu Praggnanandhaa ). കാലടി ആദിശങ്കര ട്രസ്റ്റും ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയും ശ്രീശാരദാ വിദ്യാലയയും സംയുക്തമായി നല്‍കുന്ന ശങ്കര പുരസ്‌കാരം ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രഗ്നാനന്ദ.

  ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാള്‍സണുമായുള്ള മത്സരത്തിനു വേണ്ടി സവിശേഷമായ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പ്രഗ്നാനന്ദ പറഞ്ഞു. അന്നു കളിച്ച നാലാമത്തെ ഗെയിമായിരുന്നു അത്. അതുകൊണ്ട് ആ ഗെയിമിനു വേണ്ടി പ്രത്യേകം തയ്യാറെടുക്കാന്‍ സാധിച്ചില്ല. തന്റെ കളി മെച്ചപ്പെടുത്തുകയാണ് ഇപ്പോഴത്തെ ജീവിതലക്ഷ്യം.

  തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ 39 നീക്കത്തിലാണ് അടിയറവ് പറയിച്ചത്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമായ പ്രഗ്നാനന്ദ ലോകചാമ്പ്യനെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നീ ബഹുമതിയും അതോടെ സ്വന്തമാക്കി.

  ഒരു ദിവസം ഏഴ്, എട്ടു മണിക്കൂര്‍ പരിശീലനത്തിനായി മാറ്റി വെയ്ക്കും. പഠനത്തിലല്ല ചെസ്സിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സഹോദരിയും മികച്ച ചെസ് കളിക്കാരിയായതുകൊണ്ട് വീട്ടില്‍ത്തന്നെ കളി മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നിരന്തരം നടക്കുന്നുണ്ട്. ഗ്രാന്‍ഡ്മാസ്റ്ററാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സഹോദരി വൈശാലിയോടും അമ്മ നാഗലക്ഷ്മിയോടുമൊപ്പമാണ് ശങ്കര പുരസ്‌കാരം സ്വീകരിയ്ക്കാന്‍ ചെന്നൈയില്‍ നിന്ന് പ്രഗ്നാനന്ദ കാലടിയിലെത്തിയത്.

  വീട്ടില്‍ ഒരു ഗ്രാന്‍ഡ്മാസ്റ്റര്‍ ഉള്ളതു എന്തുകൊണ്ടും വലിയ കാര്യമാണെന്ന് വൈശാലി പറഞ്ഞു. എന്നാല്‍ സാധാരണ സഹോദരങ്ങളെപ്പോലെ പലപ്പോഴും അടിപിടിയും നടത്തും, വൈശാലി പറഞ്ഞു.

  2018 ലെ പ്രളയകാലത്ത് കേരളത്തിന് പതിനായിരം രൂപ ധനസഹായം നല്‍കിയ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്‌നാനന്ദയ്ക്കും സഹോദരി ഇന്റര്‍നാക്ഷണല്‍ മാസ്റ്റര്‍ വൈശാലിയ്ക്കും ശ്രീശാരദാ വിദ്യാലത്തിന്റെ പ്രത്യേക ഉപഹാരം ആദി ശങ്കര ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രഫ.സി.പി. ജയശങ്കർ സമ്മാനിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പ്രഗ്‌നാനന്ദയ്ക്കും സഹോദരിയ്ക്കും കേരളം നല്‍കുന്ന നന്ദി പ്രകാശനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീശാരദാ വിദ്യാലയ സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു.

  .തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍.  പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ പ്രഗ്‌നാനന്ദയുടെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു.

  കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.എസ്.ചിത്ര, നടനും നര്‍ത്തകനുമായ വിനീത്, ഗായകന്‍ ജി.വേണുഗോപാല്‍ തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ ശങ്കര പുരസ്‌ക്കാരം നേടിയിട്ടുള്ളത്.
  Published by:Arun krishna
  First published: