നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന പരാതി; ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു

  ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന പരാതി; ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു

  തളിപ്പറമ്പ് സ്വദേശിനി വർഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യം ചെയ്തത്.

  ഫിറോസ്, വർഷ

  ഫിറോസ്, വർഷ

  • Share this:
   കൊച്ചി: ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ ചാരിറ്റി പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി വർഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. യുവതിയെ ഫോണിൽ വിളിച്ചെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

   പരാതിയുമായി ബന്ധപ്പെട്ട് വർഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എത്ര പണം ഈ അക്കൗണ്ടിൽ എത്തിയെന്ന് അപ്പോൾ മാത്രമെ വ്യക്തമാകൂ. ആ‌രൊക്കെ പണം അയച്ചെന്നും കണ്ടെത്താനാകും.

   ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനുമാണു ഫിറോസ് ഉൾപ്പെടെയുള്ളവർക്കെതിരെ  കേസെടുത്തിരിക്കുന്നത്.
   TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] കുളിപ്പിക്കുന്നതിനിടെ പോത്ത് വിരണ്ടോടി; പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്ക് [NEWS]
   അമ്മയുടെ ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലൂടെ വർഷ അഭ്യർഥന നടത്തിയതിനെത്തുടർന്ന് ഒന്നേകാൽ കോടിയിലേറെ രൂപ സമാഹരിച്ചിരുന്നു. ഇതിൽ ചികിത്സാ ആവശ്യം കഴിഞ്ഞുള്ള തുക മറ്റ് രോഗികൾക്ക് നൽകണമെന്ന് ചാരിറ്റി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് പൊലീസിന് സ്റ്റേഷൻ വരെയെത്തിയത്.

   ജൂണ്‍ 24-നാണ് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവിലെത്തയത്. തുടർന്ന് വര്‍ഷയെ സഹായിക്കണമെന്ന അഭ്യർഥനയുമായി സാജന്‍ കേച്ചേരിയും രംഗത്തെത്തി.   ഇതോടെ നിരവധി പേർ അക്കൗണ്ടിലേക്ക് പണം അയച്ചു. ഇതിനിടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെട്ടെന്നാണ് വര്‍ഷ പറയുന്നത്. ഇതിന‌് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയിരുന്നു. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയുള്ള വീഡിയോയും ഫിറോസ് പങ്കുവച്ചിരുന്നു.

   അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ചിലരുടെ ഭീഷണിയെന്ന് വര്‍ഷ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുത്തിരുന്നു.
   Published by:Aneesh Anirudhan
   First published: