• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ബൽറാമിനോട് മുട്ടാൻ ഇതൊന്നും മതിയാവില്ല, മെസിയും റൊണാൾഡോയുമാണ് ഇനി വി.ടിക്ക് മുന്നിലുള്ളത്'

'ബൽറാമിനോട് മുട്ടാൻ ഇതൊന്നും മതിയാവില്ല, മെസിയും റൊണാൾഡോയുമാണ് ഇനി വി.ടിക്ക് മുന്നിലുള്ളത്'

കമ്മികള്‍ വെറുതെ മീരയുടെ പോസ്റ്റുകള്‍ ലൈക്കടിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കണ്ടെന്നും കാര്യങ്ങള്‍ കൈവിട്ടെന്നുമാണ് മാധ്യമപ്രവർത്തകനായ ഷാരോൺ പ്രദീപിന്‍റെ വിലയിരുത്തൽ.

News 18

News 18

 • News18
 • Last Updated :
 • Share this:
  സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് വി.ടി ബൽറാം ആണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എഴുത്തുകാരി കെ.ആർ മീര എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ വി.ടി ബൽറാം എം.എൽ.എയുടെ കമന്‍റിന് ലഭിച്ച സ്വീകാര്യതയാണ് അദ്ദേഹത്തെ താരമാക്കി മാറ്റിയത്. കേരളത്തിൽ മറ്റൊരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്വീകാര്യത ഫേസ്ബുക്കിൽ ബൽറാമിന്‍റെ കമന്‍റുകൾക്ക് എങ്ങനെ ലഭിക്കുന്നു? കമ്മികള്‍ വെറുതെ മീരയുടെ പോസ്റ്റുകള്‍ ലൈക്കടിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കണ്ടെന്നും കാര്യങ്ങള്‍ കൈവിട്ടെന്നുമാണ് മാധ്യമപ്രവർത്തകനായ ഷാരോൺ പ്രദീപിന്‍റെ വിലയിരുത്തൽ. വി.ടി മാനത്തമ്പിളിയും കമ്മികള്‍ അത് നോക്കി ചാടുന്ന ശുനകരുമാണെന്ന് ജനം വിധിയെഴുതും. ഉമ്മന്‍ ചാണ്ടി പെരിയ സന്ദര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റിന് ഇതുവരെ 2K ലൈക്ക് പോലും ലഭിക്കാതിരിക്കുമ്പോഴാണ് ബൽറാമിന്‍റെ കമന്‍റിന് 41K ലൈക്ക് വരെ ലഭിക്കുന്നത്. മലയാളത്തിലെ വലിയ സെലിബ്രിറ്റികളിൽ ഒരാളായ മോഹൻലാലിന് പോലും ശരാശരി 25K ലൈക്ക് മാത്രമാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ബൽറാമിന് മുന്നിലുള്ളതെന്നും ഷാരോൺ പ്രദീപ് പറയുന്നു.

  "SFIക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോ; കമ്മ്യൂണിസ്റ്റുകളുടെ നവമാധ്യമ കമ്മറ്റിയൊക്കെ ശോകമോ? "

  ഷാരോൺ പ്രദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  ഈ പോസ്റ്റില്‍ രാഷ്ട്രീയമില്ല. അക്കാദമികമായ സംശയവും, ചൊറിയും മാത്രം.

  വിടി ബല്‍റാം ഫേസ്ബുക്കില്‍ സര്‍വരെയും മലര്‍ത്തി അടിച്ചിരിക്കുന്നു. അത് സമ്മതിക്കാതെ വയ്യ. അജ്ജാതി പിന്തുണയാണ്.
  കമ്മികളുടെ അള്‍ട്ടിമേറ്റ് നേതാവ് ഡബിള്‍ ചങ്കിനെ മണിക്കൂറുകള്‍ കൊണ്ടാണ് വിടി ഒതുക്കിയത്. എം.എ ബേബിയെ ഒതുക്കിയത് അധികമാരും അറിഞ്ഞിട്ടില്ല, പക്ഷെ എം.എ ബേബി ഒതുങ്ങി. കെ.ആര്‍ മീര ഒതുങ്ങി.
  ഇനി അറിയപ്പെടാത്ത എത്ര ഒതുക്കലുകള്‍ എവിടെയൊക്കെ വിടി നടത്തി എന്നത് പുറത്ത് വരാന്‍ ഇരിക്കുന്നതെ ഉള്ളു.

  വിടി ബല്‍റാം പിണറായി വിജയന്‍, എം.എ ബേബി, കെ.ആര്‍ മീര എന്നവര്‍ക്ക് നേരെ നടത്തിയ ഗാന്ധിയന്‍ ആക്രമണത്തില്‍ യഥാക്രമം 41k, 9.8k, 28k ലൈക്കുകള്‍ ഈ കുറിപ്പെഴുതുന്ന വരെ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ഒരു ചിത്രം ഇട്ടാല്‍ കിട്ടുന്ന ശരാശരി 30k ആണെന്നും, മലയാളികളുടെ രോമാഞ്ചം ലാലേട്ടന് കിട്ടുന്നത് ആവറേജ് 25k ആണെന്നും തദ്ധവസരത്തില്‍ ഓര്‍മ്മിക്കണം.

  ബല്‍റാമിനെതിരായ പോസ്റ്റ്: കെ.ആര്‍. മീരയ്ക്ക് ടി.സിദ്ദിക്കിന്റെ പിന്തുണ: ' അവരെ പരിഗണിക്കേണ്ടെ? '

  ഉമ്മന്‍ ചാണ്ടി പെരിയ സന്ദര്‍ശിച്ചത് ഇതുവരെ 2k കടന്നിട്ടില്ല. സര്‍ക്കാരിനെ വളരെ പാട്‌പെട്ട് വിമര്‍ശിക്കുന്ന ചെന്നിത്തല 500 തികച്ച് എടുക്കാന്‍ പറ്റാതെ കിതയ്ക്കുന്നു. വി.ഡി സതീശന്റെയും, വിഷ്ണുനാഥിന്റെയും കാര്യമാണെങ്കില്‍ പറയാതിരിക്കുക ആണ് ഭേദം. കമ്മി നേതാക്കള്‍ ഫേസ്ബുക്കിലുള്ളത് രാജേഷാണ്. ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദപ്പെട്ട പ്രകടനം ആണെങ്കിലും ബല്‌റാമിനോട് മുട്ടന്‍ ഇതൊന്നും മതിയാവില്ല കമ്മികളെ. ലയണല്‍ മെസ്സിയും ക്രിസ്ട്യാണോയും ആണ് ഞാന്‍ നോക്കിയിട്ട് ഇനി വി.ടിക്ക് മുന്നിലുള്ളത്. അതും എത്ര കാലം ? കമ്മികള്‍ക്ക് വേണമെങ്കില്‍ സ്വരാജ് എന്ന അവസാന അടവ് പ്രയോഗിക്കാം. പക്ഷെ ആശാന്‍ ഫേസ്ബുക്കില്‍ താല്പരനല്ല. പണ്ട് താന്‍ ഓടിച്ച് വിട്ട വിടിയല്ല ഇന്നത്തെ വിടി എന്ന് സ്വരാജിനറിയാം. അയാള്‍ വരുമെന്ന പ്രതീക്ഷ ആസ്ഥാനത്താണ്

  കമ്മികള്‍ വെറുതെ മീരയുടെ പോസ്റ്റുകള്‍ ലൈക്കടിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കണ്ട. കാര്യങ്ങള്‍ കൈവിട്ടു. വി.ടി മാനത്തമ്പിളിയും കമ്മികള്‍ അത് നോക്കി ചാടുന്ന ശുനകരുമാണെന്ന് ജനം വിധിയെഴുതും. പോരാളി ഷാജിയില്‍ നിക്കില്ല. കോൺഗ്രസ് ഐ.ടി സെല്ലിന്റെ കളിയല്ല ഇത്. വി.ടി ഫാന്‍സ് തന്നെ. വി.ടി സ്രാങ്കിന്റെ ശിഷ്യന്‍ തന്നെ.
  First published: