വേഗം പനി കണ്ടെത്താം; ആംസ്റ്റര്‍ഡാമില്‍ നിന്ന് തെര്‍മല്‍ സ്‌ക്രീനിങ് ക്യാമറ വരുത്തി ശശി തരൂര്‍

ശശി തരൂര്‍ എംപിയാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്യാമറ തലസ്ഥാനത്തെത്തിച്ചത്

News18 Malayalam | news18-malayalam
Updated: May 2, 2020, 5:27 PM IST
വേഗം പനി കണ്ടെത്താം; ആംസ്റ്റര്‍ഡാമില്‍ നിന്ന് തെര്‍മല്‍ സ്‌ക്രീനിങ് ക്യാമറ വരുത്തി ശശി തരൂര്‍
shashi tharoor
  • Share this:
തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറ ഇനി തിരുവനന്തപുരത്തും. ശശി തരൂര്‍ എംപിയാണ് ആംസ്റ്റര്‍ഡാമില്‍നിന്ന് ക്യാമറ തലസ്ഥാനത്തെത്തിച്ചത്.

ഏഷ്യയില്‍ ഈ ഉപകരണം ലഭിക്കാത്തതിനാല്‍ ആംസ്റ്റര്‍ഡാമില്‍നിന്നാണ് ഉപകരണം വാങ്ങിയിരിക്കുന്നത്. ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു, അവിടെനിന്ന് ഡിഎച്ച്‌എല്‍ കാര്‍ഗോ സര്‍വീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്‌സിഗ്, ബ്രസല്‍സ്, ബഹ്‌റൈന്‍, ദുബായ് വഴി സ്‌പെഷല്‍ ഫ്‌ലൈറ്റില്‍ ബംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാരണം ഉപകരണം തിരുവനന്തപുരത്തെത്തിക്കാന്‍ തടസം നേരിട്ടിരുന്നു എന്നാൽ എംപിയുടെ ഓഫിസ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.

BEST PERFORMING STORIES:മദ്യവില്‍പനശാലകള്‍ തുറക്കില്ല; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം[NEWS]പൊതുചടങ്ങിൽ പങ്കെടുക്കുന്ന കിം ജോങ് ഉൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ[NEWS]COVID 19 ലോക്ക്ഡൗൺ | വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ[NEWS]
എംപി ഫണ്ടിൽ നിന്നുമാണ് തെര്‍മല്‍ സ്‌ക്രീനിങ് ക്യാമറ വാങ്ങിയതെന്ന് ശശി തരൂർ പറഞ്ഞു. എന്നാൽ ഫണ്ട് തീര്‍ന്നതിനാല്‍ മറ്റു കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായി കൈ കോര്‍ത്ത് കൂടുതല്‍ ക്യാമറകള്‍ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. ഈ ഉപകരണങ്ങള്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലും എയര്‍പോര്‍ട്ടിലും സ്ഥാപിക്കാനാണ് ആലോചന. ഏറ്റവും തിരക്കേറിയ പൊതു സ്ഥലങ്ങളില്‍ പനിയുള്ളവരെ വേഗത്തില്‍ കണ്ടെത്താന്‍ ഈ ഉപകരണം സഹായിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

First published: May 2, 2020, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading