നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • News18 Exclusive: 'സംഘടനാ കാര്യങ്ങളിൽ പാർട്ടിക്കു വീഴ്ച സംഭവിച്ചു'; കോൺഗ്രസിലെ തമ്മിൽ തല്ലിനെ വിമർശിച്ച് ശശി തരൂർ

  News18 Exclusive: 'സംഘടനാ കാര്യങ്ങളിൽ പാർട്ടിക്കു വീഴ്ച സംഭവിച്ചു'; കോൺഗ്രസിലെ തമ്മിൽ തല്ലിനെ വിമർശിച്ച് ശശി തരൂർ

  ബി ജെ പി ഉയർത്തുന്ന വലിയ വെല്ലുവിളി നേരിടേണ്ട വേളയിൽ സ്ഥാനമാനങ്ങളുടെ പേരിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ലുന്നത് ഖേദകരമെന്നു ശശി തരൂർ എം പി

  tharoor_

  tharoor_

  • Share this:
   തിരുവനന്തപുരം: കോൺഗ്രസിലെ തമ്മിൽ തല്ലിനെയും പ്രവർത്തന ശൈലിയെയും വിമർശിച്ച് ശശി തരൂർ. സംഘടനാപരമായ കാര്യങ്ങളിൽ പാർട്ടിക്കു വീഴ്ച സംഭവിച്ചെന്നും തരൂർ കുറ്റപ്പെടുത്തി. ന്യൂസ് 18 കേരളം പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ളയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം പറഞ്ഞത്.

   ബി ജെ പി ഉയർത്തുന്ന വലിയ വെല്ലുവിളി നേരിടേണ്ട വേളയിൽ സ്ഥാനമാനങ്ങളുടെ പേരിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ലുന്നത് ഖേദകരമെന്നു ശശി തരൂർ എം പി പറഞ്ഞു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും പടലപ്പിണക്കത്തെ കുറിച്ച് ന്യൂസ് 18നോടു പ്രതികരിക്കുകയായിരുന്നു തരൂർ. അഭിപ്രായവ്യത്യാസങ്ങൾ എല്ലാ പാർട്ടികളിലുമുണ്ടാവും. എന്നാൽ അത് അടച്ചിട്ട മുറിക്കുള്ളിൽ പറഞ്ഞു തീർക്കുകയാണു വേണ്ടതെന്നും തരൂർ പറഞ്ഞു.

   സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ചുറ്റുമുള്ള ഉപഗ്രഹങ്ങളും ഉപജാപകസംഘവുമാണ് പ്രശ്നമുണ്ടാക്കുന്നതെന്ന ചില നേതാക്കളുടെ ആക്ഷേപത്തോട് തരൂർ നേരിട്ട് പ്രതികരിച്ചില്ല. എന്നാൽ ബി ജെ പിക്കെതിരെ താനടക്കമുള്ളവർ പാർലമെന്റിനുള്ളിൽ പോരാടുമ്പോൾ പാർട്ടി ഘടകങ്ങ‍ൾ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവരാകാശ നിയമത്തിൽ വെള്ളം ചേർക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ പ്രതിഷേധം സംഘടിപ്പിക്കാൻ പോലും പി സി സികൾ തയാറായില്ല. യു പി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബൂത്ത് കമ്മിറ്റികൾ പോലുമില്ലെന്നു തരൂർ പറഞ്ഞു.

   First published:
   )}