നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചലച്ചിത്രമേള നാലിടങ്ങളിൽ; സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ

    ചലച്ചിത്രമേള നാലിടങ്ങളിൽ; സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ

    കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മികച്ച വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്നും ശശി തരൂർ

    ശശി തരൂർ

    ശശി തരൂർ

    • Share this:
      തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള പതിവിൽ നിന്നും വ്യത്യസ്തമായി നാലിടങ്ങളിൽ നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് ശശി തരൂർ എം.പി.  കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മികച്ച വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും മികച്ച കാണികളും തിരുവനന്തപുരത്തുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കോവിഡ് വ്യാപന സാഹചര്യത്തിലാണ് മേള നാലു മേഖലകളിലായി നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

      സംസ്ഥാനത്തിന്റെ അഭിമാന പരിപാടികൾ തിരുവനന്തപുരത്ത് നിന്നും മനപൂർവ്വം മാറ്റുകയാണെന്ന വിമർശനം ഉന്നയിക്കുന്നവരുമുണ്ട്.  ഇത് സംബന്ധിച്ച് 2016 ഒക്ടോബര്‍ 17 മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്  ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റും ശശി തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.






      Also Read കേരള രാജ്യാന്തര ചലച്ചിത്രമേള ഇക്കുറി നാല് ജില്ലകളിൽ; ഫെബ്രുവരിയിൽ തിരി തെളിയും

      തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുന്ന നടപടിയാണിതെന്ന് കെ.എസ്.ശബരിനാഥ് എം.എല്‍.എയും വിമര്‍ശിച്ചിരുന്നു. ലോകമാനമുള്ള എല്ലാ ചലച്ചിത്രമേളയും അവ നടത്തപ്പെടുന്ന നഗരങ്ങളുടെ പേരുകളിലാണ് അറിയപ്പെടുന്നതെന്നും മേളകളുടെ വ്യക്തിത്വം തന്നെ ഈ നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നുമാണ് ശബരിനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.



      Published by:Aneesh Anirudhan
      First published:
      )}