കോട്ടയം: ഒരു നേതാവിനെ മാത്രം ഉദ്ദേശിച്ച് അല്ലായിരുന്നു മന്നം ജയന്തി സമ്മേളന വേദിയിലെ പരമാർശമെന്ന ശശി തരൂർ എംപി. കോൺഗ്രസിൽ നിന്ന് പലപ്പോഴും തനിക്ക് ഉണ്ടായ അനുഭവം ആണ് പറഞ്ഞതെന്നും വിഡി സതീശനും കെ സുധാകരനും മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത് എന്നും തരൂര്‍ വ്യക്തമാക്കി.
ഒരു നായർക്ക് മറ്റൊരു നായരേ ഇഷ്ടം അല്ല എന്ന അവസ്ഥ പാർട്ടിയിൽ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു തരൂർ നേരത്തെ പറഞ്ഞത്. 146-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തരൂരിന് ഊഷ്മളമായ സ്വീകരണമാണ് എന്‍എസ്എസ് ആസ്ഥാനത്ത് ലഭിച്ചത്.
എന്‍എസ്എസ് ആസ്ഥാനത്ത് ലഭിച്ചത്.തരൂരിനെ ‘ഡല്‍ഹി നായര്‍’ എന്ന് മുന്‍പ് സംബോദന ചെയ്തത് തെറ്റായിപ്പോയെന്നും പരാമര്‍ശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.