തിരുവനന്തപുരം: തുലാഭാര നേർച്ചക്കിടെ ത്രാസ്സ് പൊട്ടി വീണു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് പരുക്ക്. വിഷുദിനമായ ഇന്ന് രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു സംഭവം. തുലാഭാര നേർച്ചക്കിടെ ത്രാസ്സ് പൊട്ടി തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്കക്ക് നാല് തുന്നലിട്ടശേഷം വിദഗ്ധ പരിശോധനക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.