തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്(CPM Party Congress) സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന്(Shashi Tharoor) ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം തരൂരിനെ അറിയിച്ചത്. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ കെപിസിസി വിലക്കിയിരുന്നു.
സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സോണിയയോട് സംസാരിച്ച് തീരുമാനിക്കുമെന്ന നിലപാടിലായിരുന്നു ശശി തരൂര്‍. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സോണിയയെ സാഹചര്യം അറിയിച്ചിരുന്നു.
സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കുണ്ടെന്നും ഇത് ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കിയിരുന്നു. സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.
അതേസമയം സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് പാര്‍ട്ടി തീരുമാനമാണെന്ന് കെ. പി. സി. സി പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്നും ഐ. എന്‍. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പ്രതികരിച്ചിരുന്നു. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത് അംഗീകരിച്ചു. ട്രേഡ് യൂനിയന്‍ സെമിനാറില്‍ നേരത്തേ പങ്കെടുത്തിട്ടുണ്ടെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സെമിനാറില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് തന്നെയായിരുന്നു കെ മുരളീധരന്റെയും നിലപാട്. കേരള ഘടകത്തെ ബാധിക്കുന്ന വിഷയമെന്നും കെപിസിസി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും താരീഖ് അന്‍വര്‍ പറഞ്ഞിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.