നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19| സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണം: മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് ശശി തരൂര്‍ MP

  COVID 19| സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണം: മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ച് ശശി തരൂര്‍ MP

  മഹാമാരി നല്‍കുന്ന സമ്മര്‍ദത്തില്‍ നിന്നും മുക്തരാകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സമയം നല്‍കണമെന്ന് തരൂര്‍

  shashi tharoor

  shashi tharoor

  • Share this:
   തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. മഹാമാരി നല്‍കുന്ന സമ്മര്‍ദത്തില്‍ നിന്നും മുക്തരാകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സമയം നല്‍കണമെന്ന് തരൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

   കേരള യൂണിവേഴ്സിറ്റി, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി തുടങ്ങിയ സര്‍വകലാശാലകളുടെ മാനേജ്‌മെന്റ് എടുത്ത തീരുമാനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഇത് സംബന്ധിച്ച്‌ ഈ ആഴ്ച വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും 3500ലധികം ഇ-മെയിലുകള്‍ ലഭിച്ചതായും തരൂര്‍ പറയുന്നു.
   TRENDING:COVID 19| ആഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]
   സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകള്‍ വിട്ടിറങ്ങി പരീക്ഷ കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടി വരുന്നത് ആരോഗ്യപരമായ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം മൂലം ഹോട്ട്‌ സ്‌പോട്ടുകളായി തിരിച്ച പ്രദേശങ്ങളിലാണ് പല പരീക്ഷ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നതെന്നും എം.പി പറഞ്ഞു.

   കൂടാതെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മാതാപിതാക്കളോടൊപ്പവും പ്രായമായവരുടെ ഒപ്പവും വീട്ടില്‍ കഴിയുന്നവരാകാം. രോഗ വ്യാപനം ഉണ്ടായാല്‍ ഇത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ അപകട സാധ്യത കൂടുതലാണ്. ഇത് ആശങ്ക ഉണ്ടാക്കുമെന്നും തരൂര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
   Published by:user_49
   First published: