മൂന്ന് ആഴ്ച്ച ലോക്ക്ഡൗണ്‍ ഫലപ്രദമായില്ല; തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്ന് ശശി തരൂര്‍ എം.പി

ഇനിയും ലോക്ക്ഡൗണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്ന് ശശി തരൂര്‍ എം.പി

News18 Malayalam | news18-malayalam
Updated: July 28, 2020, 5:10 PM IST
മൂന്ന് ആഴ്ച്ച ലോക്ക്ഡൗണ്‍ ഫലപ്രദമായില്ല; തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്ന് ശശി തരൂര്‍ എം.പി
shashi tharoor
  • Share this:
കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക്ഡൗണ്‍ ഫലം കണ്ടിട്ടില്ലെന്നും ഇനിയും ലോക്ക്ഡൗണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്നും ശശി തരൂര്‍ എം.പി പറഞ്ഞു.
TRENDING:Video:ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]

'തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ച്‌ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്തയോട് സംസാരിച്ചിരുന്നു. മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൌണ്‍ പല മണ്ഡലങ്ങളിലും ഫലപ്രദമായിട്ടില്ല. ആയതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച്‌ ആളുകള്‍ പൂര്‍വസ്ഥിതിയില്‍ ജോലിക്ക് പോകുവാനും ജീവിക്കുവാനും അനുവദിക്കണം'- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.


ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒരു പ്രത്യേക ടീമിനെ വിനിയോഗിക്കുമെന്നും അവരുടെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കുയും ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചത്.
Published by: user_49
First published: July 28, 2020, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading