കോട്ടയം: ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യാതിഥിയായി ശശി തരൂര്‍ എംപി. സഭയുടെ യുവജന സംഘടനയായ യുവദീപ്തി എസ്.എം.വൈ.എമ്മിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള യുവജനസമ്മേളനത്തിലാണ് തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
ജനുവരി രണ്ടിന് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും തരൂരാണ്. കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികളില്‍ ശശി തരൂര്‍ പങ്കെടുത്തിരുന്നു.
Also Read-എൻഎസ്എസിന്റെ പിണക്കം മാറി; മന്നം ജയന്തി 2023 ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും
ഡിസംബര്‍ മൂന്നിന് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ശശി തരൂരാണ്. നേതൃത്വവുമായി ആലോചിക്കാതെ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്ത് വന്നിരുന്നു.
മലബാറില്‍ നിന്നാരംഭിച്ച പര്യടനത്തിനിടെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനൊപ്പം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെയും തരൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ എന്‍എസ്എസും ചങ്ങനാശേരി അതിരൂപതയും തരൂരിനെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ അതീവ ആകാംഷയോടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.