മന്നം ജയന്തി സമ്മേളനത്തിന് പിന്നാലെ മാരാമണ്‍ കണ്വെന്ഷനിലെക്കും ശശി തരൂര്‍ എം.പിക്ക് ക്ഷണം. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ പങ്കെടുക്കുക.യൂത്ത് ആൻഡ് മൈഗ്രേഷൻ എന്ന വിഷയത്തില്‍ തരൂർ സംസാരിക്കും. 146-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ തരൂരിന് ഊഷ്മളമായ സ്വീകരണമാണ് എന്‍എസ്എസ് ആസ്ഥാനത്ത് ലഭിച്ചത്.
തരൂരിനെ ‘ഡല്‍ഹി നായര്‍’ എന്ന് മുന്‍പ് സംബോദന ചെയ്തത് തെറ്റായിപ്പോയെന്നും പരാമര്‍ശം തിരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂര്‍ ഡല്‍ഹി നായരല്ല കേരള പുത്രനാണെന്നും വിശ്വ പൗരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഒളിയമ്പെറിയാന്‍ സതീശന് മറന്നില്ല.ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് പറഞ്ഞത് 80 വര്‍ഷം മുന്‍പാണ്. എന്നാല്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ അത് ഞാന്‍ അനുഭവിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.