നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് പ്രതിസന്ധി; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണം; ഗവര്‍ണറെ കണ്ട് ശശി തരൂര്‍

  കോവിഡ് പ്രതിസന്ധി; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണം; ഗവര്‍ണറെ കണ്ട് ശശി തരൂര്‍

  പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നത്

  ഡോ. ശശി തരൂർ എം.പി

  ഡോ. ശശി തരൂർ എം.പി

  • Share this:
   തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ശശി തരൂര്‍ എംപി. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. അനുഭാവ പൂര്‍വമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശശി തരൂര്‍ അറിയിച്ചു.

   കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നാളെ മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

   Also Read-കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കും; മുഖ്യമന്ത്രി ശുപാര്‍ശ അംഗീകരിച്ചു

   അതേസമയംതിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്.

   കേരള സര്‍വകലാശാലയുടെ ബിരുദ പരീക്ഷകള്‍ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ചൊവ്വാഴ്ചയുമാണ് തുടങ്ങുന്നത്. ബി.എസ്?സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെയുമാണ് നടക്കുക. സര്‍വകലാശാലാപരിധിയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജില്‍ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുമെന്നാണ് അറിയിപ്പ്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ മാറ്റിവെച്ച മാറ്റിയ പരീക്ഷകളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.

   നാളെ മുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്‌നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

   Also Read-'ഷാഹിദ കമാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത് ജോസഫൈനെ സഹായിച്ചതിനായിരുന്നോ എന്ന് നിശ്ചയമില്ല'; രാഹുല്‍ മാങ്കൂട്ടത്തില്‍

   കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്നേഹവണ്ടികള്‍ ഡിവൈഎഫ്ഐ ക്രമീകരിക്കും.

   കൊവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സേവനം ലഭ്യമാക്കും. പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പരുകള്‍ പ്രസിദ്ധീകരിക്കും.ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് മറികടക്കേണ്ടത്തുണ്ട്. തെല്ലും ആശങ്കയില്ലാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ സ്ഥലത്തേക്ക് എത്താന്‍ ഡിവൈഎഫ്ഐ സാഹചര്യം ഒരുക്കും.
   Published by:Jayesh Krishnan
   First published:
   )}