• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാൻ കാത്തിരിക്കുന്നു'; ശശി തരൂർ‌

'വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാൻ കാത്തിരിക്കുന്നു'; ശശി തരൂർ‌

വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന് ശശി തരൂർ

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാൻ കാത്തിരിക്കുകയാമെന്ന് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന് ശശി തരൂർ പറഞ്ഞു.

    2022 ഫെബ്രുവരി 1ന് കേരളത്തിൽ വന്ദേഭാരത് ആവശ്യപ്പെട്ട് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നടപടിയിൽ സന്തോഷം ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. 25ന് തിരുവനന്തപുരത്ത് വച്ചാണ് ഫ്ലാഗ് ഓഫ് ചടങ്ങ്.

    Also Read-വന്ദേഭാരത് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയകരം; 7 മണിക്കൂർ 50 മിനിറ്റിൽ കാസർഗോഡെത്തി

    തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർഗോഡു നിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

    Also Read-വന്ദേ ഭാരത് സമയക്രമവും നിരക്കും നിശ്ചയിച്ചു; തിരുവനന്തപുരം – കണ്ണൂർ 1400 രൂപ

    വന്ദേഭാരതിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം ഇന്ന് വിജയകരമായി പൂർത്തീകരിച്ചിരുന്നു. 7 മണിക്കൂർ 50 മിനുട്ടിലാണ് ട്രെയിൻ കാസർഗോഡെത്തി.തിരുവനന്തപുരം– കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണ് കാസര്‍ഗോഡ് വരെ നീട്ടിയിരുന്നു.

    Published by:Jayesh Krishnan
    First published: