• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

'നന്ദി OC ചേട്ടൻ, നിങ്ങളാണ് എന്റെ ആവേശം'; പിറന്നാളാശംസകൾ നേർന്ന ഉമ്മൻചാണ്ടിക്ക് തരൂരിന്റെ മറുപടി ഇങ്ങനെ

63ാം ജന്മദിനം തരൂർ ചെലവിട്ടത് അമ്മയോടൊപ്പം

news18
Updated: March 9, 2019, 3:44 PM IST
'നന്ദി OC ചേട്ടൻ, നിങ്ങളാണ് എന്റെ ആവേശം'; പിറന്നാളാശംസകൾ നേർന്ന ഉമ്മൻചാണ്ടിക്ക് തരൂരിന്റെ മറുപടി ഇങ്ങനെ
63ാം ജന്മദിനം തരൂർ ചെലവിട്ടത് അമ്മയോടൊപ്പം
news18
Updated: March 9, 2019, 3:44 PM IST
പിറന്നാൾ ദിനത്തിൽ ഡോ. ശശി തരൂരിന് ആശംസകൾ നേർന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ട്വിറ്ററിലാണ് ഇരുവരും ആശംസകള്‍ അറിയിച്ചത്. രണ്ടുപേർക്കും ശശിതരൂര്‍ മറുപടിയും നൽകി. ഇതിൽ ഉമ്മൻചാണ്ടിയെ OC ചേട്ടൻ എന്ന് അഭിസംബോധന ചെയ്തത് കൗതുകമായി. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടെ ആശംസക്ക് തരൂർ നൽകിയ മറുപടി ഇങ്ങനെ- 'നന്ദി OC ചേട്ടൻ. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവർത്തനങ്ങൾ'.


Loading...



'അങ്ങയുടെ ഊർജസ്വലതയും പ്രവർത്തനങ്ങളും മനസ്സിൽ പതിയുന്നതാണ്' - പിറന്നാളാശംസകൾ നേർന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ശശി തരൂർ മറുപടി നല്‍കി. 63ാം ജന്മദിനം അമ്മയോടൊപ്പമാണ് ചെലവിട്ടതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. 'അമ്മമാരാണ് എല്ലാ കഠിനാധ്വാനവും ചെയ്യുന്നത്. അതിന് അനുമോദനം ലഭിക്കുന്നതാകട്ടെ മക്കൾക്കും. ഇത് അനീതിയാണ്- അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ശശി തരൂർ കുറിച്ചു.



First published: March 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...