തുലാഭാര ത്രാസ്സ് പൊട്ടി വീണ് കോൺഗ്രസ് എം.പിയും തിരുവനന്തപുരം നിയോജയ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ശശി തരൂരിന് അപകടം പറ്റിയ ശേഷം അദ്ദേഹം സ്ഥിരം അപ്‌ഡേറ്റുകളുമായി എത്തുന്ന ട്വിറ്ററിൽ കുറെ നേരത്തേക്കെങ്കിലും മൂകത നിഴലിച്ചു. സുഖം പ്രാപിച്ചതിനു ശേഷമേറെയും നന്ദി വാചകങ്ങളായിരുന്നു തരൂർ പോസ്റ്റ് ചെയ്തത്. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവും പുതിയത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ ട്രോളുകളിൽ ഒന്നാണ്. ഹെൽമെറ്റ് ധരിച്ചു തുലാഭാര ത്രാസിൽ ഒരാൾ ഇരിക്കുന്ന ട്രോളാണ് തരൂർ ട്വീറ്റിൽ ഉൾപ്പെടുത്തിയത്. തന്റെ കുടുംബവും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു തരൂരിന്റെ കമന്റ്.
വിഷുദിനമായ ഏപ്രിൽ 15ന് രാവിലെ തിരുവനന്തപുരം തമ്പാനൂർ ഗാന്ധാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു സംഭവം. തുലാഭാര നേർച്ചക്കിടെ ത്രാസ്സ് പൊട്ടി തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും കാലിനും പരുക്കേറ്റ തരൂരിനെ ചുറ്റും കൂടി നിന്ന പാർട്ടി പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് എട്ട് തുന്നലിട്ടശേഷം വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരഞ്ഞെടുപ്പ് പരിപാടികളെല്ലാം തത്ക്കാലം നിറുത്തി വച്ച് വിശ്രമത്തിലാണ് തരൂർ. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ തരൂരിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.