• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഭരണത്തിന്‍റെ വിലയിരുത്തലല്ല'; മൂന്നുതവണ തോറ്റ കാപ്പൻ ഒന്നരവർഷത്തേക്ക് അവസരം ചോദിച്ചപ്പോൾ സഹതാപം അനുകൂലമായി: ഷോൺ ജോർജ്

'ഭരണത്തിന്‍റെ വിലയിരുത്തലല്ല'; മൂന്നുതവണ തോറ്റ കാപ്പൻ ഒന്നരവർഷത്തേക്ക് അവസരം ചോദിച്ചപ്പോൾ സഹതാപം അനുകൂലമായി: ഷോൺ ജോർജ്

ജോസ് കെ. മാണിയുടെയും ഭാര്യയുടെയും പാര്‍ട്ടി പിടിച്ചെടുക്കാനുള്ള വ്യഗ്രതതയും നാടകങ്ങളും പാലായിലെ തന്നെ കേരള കോണ്‍ഗ്രസുകാരുടെ ഇടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നും ഷോൺ ജോർജ്

മാണി സി കാപ്പൻ

മാണി സി കാപ്പൻ

 • Share this:
  തിരുവനന്തപുരം: പാലാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലും വികാരവുമല്ലെന്ന് ജനപക്ഷം അധ്യക്ഷൻ ഷോൺ ജോർജ്. വിവരവും വിദ്യാഭ്യാസവുമുള്ള പാലാക്കാർ ബോധപൂർവ്വം തീരുമാനം എടുത്തതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. മൂന്ന് തവണ മത്സരിച്ച് പരാജയപെട്ട കാപ്പന്‍ ഒന്നര വര്‍ഷത്തേയ്ക്ക് മാത്രമുള്ള കാലാവധിയില്‍ അവസരം ചോദിച്ചപ്പോള്‍ മാണി സാറിന്റെ മരണത്തേക്കാള്‍ വലിയ സഹതാപം കാപ്പന് അനുകൂലമായി ഉണ്ടായി. അതോടൊപ്പം ജോസ് കെ. മാണിയുടെയും ഭാര്യയുടെയും പാര്‍ട്ടി പിടിച്ചെടുക്കാനുള്ള വ്യഗ്രതതയും നാടകങ്ങളും പാലായിലെ തന്നെ കേരള കോണ്‍ഗ്രസുകാരുടെ ഇടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നും ഷോൺ ജോർജ് പറഞ്ഞു.

  ഷോൺ ജോർജിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

  പാലായില്‍ എന്ത് സംഭവിച്ചു...
  ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിവരവും,വിദ്യാഭ്യാസവുമുള്ള പാലാക്കാര്‍ ബോധപൂര്‍വ്വം തീരുമാനം എടുത്തു ...അത്രയുള്ളു..
  പിന്നെ രാഷ്ട്രീയം...
  മൂന്ന് തവണ മത്സരിച്ച് പരാജയപെട്ട കാപ്പന്‍ ഒന്നര വര്‍ഷത്തേയ്ക്ക് മാത്രമുള്ള കാലാവധിയില്‍ അവസരം ചോദിച്ചപ്പോള്‍ മാണി സാറിന്റെ മരണത്തേക്കാള്‍ വലിയ സഹതാപം കാപ്പന് അനുകൂലമായി ഉണ്ടായി അതല്ലാതെ സംസ്ഥാന ഭരണത്തിന്റെ ഒരു വികാരവും വിലയിരുത്തലും ഇവിടെ ഉണ്ടായിട്ടില്ല. അതോടൊപ്പം ജോസ് കെ. മാണിയുടെയും ഭാര്യയുടെയും പാര്‍ട്ടി പിടിച്ചെടുക്കാനുള്ള വ്യഗ്രതതയും നാടകങ്ങളും പാലായിലെ തന്നെ കേരള കോണ്‍ഗ്രസുകാരുടെ ഇടയില്‍ വലിയ അവമതിപ്പുണ്ടാക്കി.

  പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പെന്ന് എംഎം ഹസൻ

  NDAയുടെ വോട്ടുകള്‍ കച്ചവടം നടത്തിയതായുള്ള ആരോപണത്തെക്കുറിച്ച് NDA നേതൃത്വം അന്വേഷിക്കട്ടെ. എന്നാല്‍ എനിക്ക് ബോധ്യമുള്ള കാര്യം, എന്റെ കഴിഞ്ഞ 20 വര്‍ഷകാലത്തെ തിരഞ്ഞെടുപ്പ് രംഗത്തെ പരിചയം വച്ച് ഇത്രയും നല്ല സംഘടനാ സംവിധാനം വെച്ച് ഇത്ര മോശമായി ഒരു ഉപതിരഞ്ഞെടുപ്പ് നേരിട്ടുണ്ടെങ്കില്‍ ഇതിന്റെ പിന്നില്‍ ആരോ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.ഇലക്ഷന്റെ ഒരു സമയത്തും ഒരു ത്രികോണ മത്സരമെന്ന തോന്നലുണ്ടാക്കാന്‍ NDA സ്ഥാനാര്‍ത്ഥിയ്ക്ക് കഴിഞ്ഞില്ല. എന്തിന് പാലാ നിയോജകമണ്ഡലത്തിലെ പകുതി പഞ്ചായത്തും പഴയ പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്നിട്ടും പി.സി.ജോര്‍ജ് MLAയെ പങ്കെടുപ്പിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം വെറും ഒരെണ്ണം മാത്രമാണ്. ഇത് തികഞ്ഞ ഇലക്ഷന്‍ പ്രചാരണത്തിലുള്ള വീഴ്ചയാണ്. ഇതാണ് മാണി വിരുദ്ധ ജനപക്ഷ വോട്ടുകള്‍ NDAയ്ക്ക് കിട്ടാതെ പോയതിന്റെ മുഖ്യ കാരണവും. ഇലക്ഷന്‍ പ്രചാരണത്തിലെ ഈ പോരായ്മകളെ കുറിച്ച് പത്ത് ദിവസം മുന്‍പ് തന്നെ BJP നേത്യത്വത്തെ ബോധ്യപെടുത്തുകയും ചെയ്തിരുന്നു. അവസാന അഞ്ച് ദിവസം ശ്രീ. P.S ശ്രീധരന്‍പിള്ളയുടെയും, ശ്രീ.P.K.കൃഷ്ണദാസിന്റെയും നേതൃത്വത്തില്‍ BJP സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ NDAയുടെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു. പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചത് മൂലം NDA മുന്നണിയ്ക്ക് നഷ്ടപ്പെട്ട ഓരോ വോട്ടും ലഭിച്ചിരിക്കുന്നത് UDFനാണ് കാരണം അത് മുഴുവന്‍ പിണറായി വിരോധികളായ ശബരിമല വിശ്വാസികളുടേതാണ്. UDF അവസാന ദിവസങ്ങളില്‍ പാലായില്‍ ശബരിമല ചര്‍ച്ചയാക്കിയത് ഈ ലക്ഷ്യം വച്ച് കൊണ്ട് തന്നെയാണ്. ജോസ് കെ മാണിയുടെ അഹങ്കാരത്തിനും ഗുരുത്വമില്ലായ്മക്കും ഏറ്റ തിരിച്ചടി എന്ന നിലയ്ക്ക് പാലായിലെ ഫലത്തില്‍ ഏറെ സന്തോഷമുണ്ടെങ്കിലും അവിടെ പരാജയപെട്ടത് ഒരു കേരള കോണ്‍ഗ്രസുകാരന്‍ ആണെന്നുള്ളത് ഒരു വേദനയാണ് താനും...
  First published: