• HOME
  • »
  • NEWS
  • »
  • kerala
  • »
  • റബര്‍ ഷീറ്റടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ; യുവതിയ്ക്ക് ദാരുണാന്ത്യം

റബര്‍ ഷീറ്റടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ; യുവതിയ്ക്ക് ദാരുണാന്ത്യം

പുലര്‍ച്ചെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.  

Dead-body

Dead-body

  • Last Updated :
  • Share this:
    കോഴിക്കോട് റബര്‍ ഷീറ്റടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലിരുന്ന യുവതി മരിച്ചു. ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്.

    തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

    അങ്കമാലിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു


    കൊച്ചി: കൂട്ടുകാര്‍ക്കൊപ്പം റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ ബി.എസ്.സി. സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അനു സാജന്‍.
    Published by:Arun krishna
    First published: