News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 5, 2020, 6:14 AM IST
She Taxi
ലോക്ക്ഡൗൺ ദിവസങ്ങളിൽ വീടുകളിൽ കഴിയുന്ന വയോജനങ്ങൾക്കും സ്ത്രീകൾക്കും സൗജന്യ സേവനവുമായി ഷീ ടാക്സി ഇനി വീടുകളിലെത്തും. രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടി വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയിന്മെന്റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്സി സേവനം ലഭിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തില്‍ ഉണ്ടാവുക.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്ന പ്രായമായവരും സ്ത്രീകളും പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടിലാണ്. മരുന്ന് വാങ്ങുന്നതിനും ആശുപത്രികളിൽ പോകേണ്ടവരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇവരെ സഹായിക്കുകയാണ് ഷീ ടാക്സിയുടെ ലക്ഷ്യം. സേവനം ലഭിക്കാൻ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളിലേക്കാണ് വിളിക്കേണ്ടത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈല്‍ നമ്പരിലേക്ക് വാട്സാപ്പ് മുഖേന അയയ്ക്കണം.
ബി.പി.എല്‍. കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായിട്ടായിരിക്കും സേവനം ലഭ്യമാക്കുക. മറ്റുള്ളവരില്‍ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കില്‍ നിന്നും പകുതി ഈടാക്കുന്നതാണ്. അതേസമയം എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്‍കുന്നതാണ്. സൗജന്യ സേവനം നല്‍കുന്നതിലൂടെ ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ചെലവ് ജെന്‍ഡര്‍ പാര്‍ക്കും, ഗ്ലോബല്‍ ട്രാക്സും (കോള്‍ സെന്റര്‍), ഷീടാക്സി ഡ്രൈവര്‍മാരും ചേര്‍ന്നാകും വഹിക്കുക.
First published:
April 5, 2020, 6:14 AM IST