വയനാട്: വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്കൂളിലെ സാഹചര്യങ്ങൾ തുറന്നു പറഞ്ഞ കുട്ടികൾ ഭീഷണി നേരിടുന്നതായി പരാതി. ഷഹലയുടെ മരണത്തിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് ഭീഷണി. സ്കൂളിനെ തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഭീഷണിപ്പെടുത്തൽ എന്നാണ് സ്കൂളിലെ വിദ്യാർഥിനിയായ വിസ്മയയുടെ പിതാവ് രാജേഷ് പറയുന്നത്. ഭീഷണിയിൽ ഭയമില്ലെന്നും മകളെ ഓർത്ത് അഭിമാനം ആണെന്നുമാണ് രാജേഷ് ന്യൂസ് 18നോട് പറഞ്ഞത്.
രണ്ട് ദിവസം മുമ്പാണ് ക്ലാസ് മുറിയിൽ നിന്ന് പാമ്പു കടിയേറ്റ് ഷെഹ്ല ഫാത്തിമ എന്ന പത്തുവയസുകാരി മരിച്ചത്. ഇതിന് പിന്നാലെ തന്നെ സ്കൂളിലെ ശോച്യാവസ്ഥ വെളിപ്പെടുത്തി വിദ്യാർഥികളും രക്ഷിതാക്കളുമടക്കം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഒരു കൂട്ടം ആളുകളുടെ ഭീഷണിയുണ്ടായതായി ഇവര്‍ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.