ഷെഹ്ല ഷെറിന്റെ മരണം: പരാതിയില്ല; പോസ്റ്റുമോർട്ടം വേണ്ടെന്നും രക്ഷിതാക്കൾ

മ‍ൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നതിന് താത്പര്യമില്ലെന്നാണ് ഷെഹ്ലയുടെ അഭിഭാഷകരായ മാതാപിതാക്കൾ അറിയിച്ചിരിക്കുന്നത്,

News18 Malayalam | news18
Updated: November 24, 2019, 1:18 PM IST
ഷെഹ്ല ഷെറിന്റെ മരണം: പരാതിയില്ല; പോസ്റ്റുമോർട്ടം വേണ്ടെന്നും രക്ഷിതാക്കൾ
shahla
  • News18
  • Last Updated: November 24, 2019, 1:18 PM IST
  • Share this:
ബത്തേരി: ക്ലാസ് മുറിയിൽ നിന്ന് പാമ്പു കടിയേറ്റ ഷെഹ്ല ഷെറിന്റെ മരണത്തിൽ പരാതിയില്ലെന്ന് രക്ഷിതാക്കൾ. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും പരാതിയില്ലെന്നാണ് വീട്ടുകാർ അറിയിച്ചത്. രണ്ട് തവണ ഇതിനായി രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവർ പരാതി നൽകാത്ത സാഹചര്യത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേർത്താണ് എഫ്ഐആർ. മൂന്ന് വർഷം വരെ തടവു കിട്ടാവുന്ന വകുപ്പാണിത്.

Also Read-ഷെഹ്ല ഷെറിന്റെ മരണം: സ്കൂളിലെ സാഹചര്യം തുറന്നു പറഞ്ഞ കുട്ടികൾ ഭീഷണി നേരിടുന്നതായി പരാതി

എന്നാൽ മരണകാരണം തെളിയിക്കാൻ പോസ്റ്റുമോർട്ടം ആവശ്യമാണ്. കോടതിയിലും ഈ റിപ്പോർട്ട് പ്രധാന തെളിവാകും. പക്ഷെ പോസ്റ്റുമോർട്ടം വേണ്ടെന്നും പരാതിയില്ലെന്നുമുള്ള ഷെഹ്ലയുടെ രക്ഷിതാക്കളുടെ നിലപാട് ഇപ്പോൾ ചുമത്തിയിരിക്കുന്ന വകുപ്പുകളെ ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മ‍ൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നതിന് താത്പര്യമില്ലെന്നാണ് ഷെഹ്ലയുടെ അഭിഭാഷകരായ മാതാപിതാക്കൾ അറിയിച്ചിരിക്കുന്നത്, പോസ്റ്റുമോർട്ടമോ ഇൻക്വസ്റ്റോ വേണ്ടെന്ന് പൊലീസിലും ആശുപത്രിയിലും രേഖാമൂലം എഴുതി നൽകിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇനി പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്.

Also Read-ഷഹലയുടെ മരണം; ആശുപത്രിയിൽ ആന്റി വെനം ഉണ്ടായിരുന്നില്ലെന്ന ഡോക്ടറുടെ വാദം പൊളിയുന്നു

അതേസമയം പാമ്പു കടിയേറ്റ സമയത്ത് കുട്ടിയെ എത്തിച്ച രണ്ട് ആശുപത്രികളിലെയും ചികിത്സാ രേഖകളടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
First published: November 24, 2019, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading