• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ഷിബു എബ്രഹാമിന് ഡയറക്ടറുടെ താത്കാലിക ചുമതല

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ഷിബു എബ്രഹാമിന് ഡയറക്ടറുടെ താത്കാലിക ചുമതല

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താല്ക്കാലിക ചുമതലയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു

  • Share this:

    തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസർ ഷിബു എബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനാണ് താല്ക്കാലിക ചുമതലയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

    Also Read- ബിബിസി ഡോക്യുമെന്ററി പ്രദർശനം: തിരുവനന്തപുരത്തും വയനാടും പാലക്കാടും ബിജെപി പ്രതിഷേധം, സംഘർഷം

    ജാതിവിവേചനം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിട്ട ശങ്കർ മോഹൻ ശനിയാഴ്ചയാണ് രാജിവച്ചത്. സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമരം ചെയ്ത വിദ്യാർത്ഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോർട്ട് നൽകിയെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു രാജി.

    Also Read- മോദി ഡോക്യുമെന്ററി വിവാദം: ബിബിസിക്കെതിരെ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻ്റണി

    അതേസമയം തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കർ മോഹൻ പറഞ്ഞത്. കാലാവധി തീർന്നതിനാലാണ് രാജിയെന്നാണ് അറിയിച്ചത്. അതേസമയം ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ ഡീൻ ചന്ദ്രമോഹൻ ഉൾപ്പെടെ എട്ടുപേർ രാജിവച്ചു. അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന പരാതി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇവരുടെ രാജി.

    Published by:Rajesh V
    First published: