• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2022 | 'എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ തുടരുന്നു'; കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഷിബു ബേബി ജോൺ

Assembly Election 2022 | 'എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ തുടരുന്നു'; കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഷിബു ബേബി ജോൺ

എതിർസ്വരം ഉയർത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്.

Shibu Baby John

Shibu Baby John

  • Share this:
    തിരുവനന്തപുരം: കോൺഗ്രസ് (Congress) ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. 5 സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ (Assembly Election 2022)കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പരാമർശം. എന്തുകൊണ്ട് തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങൾ സംഭവിക്കുന്നുവെന്ന് പരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നു.

    ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കി ബി.ജെ.പി സർക്കാർ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാൻ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്.

    എതിർസ്വരം ഉയർത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോൺഗ്രസിന്റെ അകത്ത് നിന്നും പുറത്തു നിന്നും തിരിച്ചുവരവിന് വേണ്ടി വിമർശനങ്ങൾ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുത്ത് പുതുജീവനോടെ കോൺഗ്രസ് തിരിച്ചുവരേണ്ടത് കോൺഗ്രസുകാരുടെ മാത്രമല്ല, ഈ രാജ്യത്തെ സ്നേഹിക്കുന്നവരുടെയാകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

    കോൺഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ മാറ്റിനിർത്തി മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ, എന്തുകൊണ്ട് തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങൾ സംഭവിക്കുന്നുവെന്ന് പരിശോധിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.
    Also Read-'ഈ ദിനം ഏറെ സന്തോഷമുള്ളതെന്ന് ചെന്നിത്തല; അങ്ങനയല്ലല്ലോ,​ ദുർദിനമല്ലേ'യെന്ന് പിണറായി വിജയൻ

    ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കി ബി.ജെ.പി സർക്കാർ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാൻ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്. സംഘപരിവാർ ഫാസിസത്തിന്റെ ക്രൂരമായ മുഖം നമ്മൾ കണ്ട ഹത്രാസിലും ലഖിംപൂർഖേരിയിലുമടക്കം ബി.ജെ.പിയുടെ വിജയകുതിപ്പാണ് കാണുന്നത്.
    എതിർസ്വരം ഉയർത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോൺഗ്രസിന്റെ അകത്ത് നിന്നും പുറത്തു നിന്നും കോൺഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി വിമർശനങ്ങൾ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുത്ത് പുതുജീവനോടെ കോൺഗ്രസ് തിരിച്ചുവരേണ്ടത് കോൺഗ്രസുകാരുടെ മാത്രമല്ല, ഈ രാജ്യത്തെ സ്നേഹിക്കുന്നവരുടെയാകെ ആവശ്യമാണ്. വരുംദിനങ്ങൾ അവസാന ബസായി കണ്ട് ഇനിയെങ്കിലും അതിന് കോൺഗ്രസ് നേതൃത്വം തയ്യാറാകണം.

    Also Read-ആകെ 690 സീറ്റുകൾ; കിട്ടിയത് 55 സീറ്റ്; ഹിന്ദി ഹൃദയഭൂമിയിൽ തകര്‍ന്നടിഞ്ഞ് കോൺഗ്രസ്

    അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. കോൺഗ്രസിന് അധികാരമുണ്ടായിരുന്ന പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ചു സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വിജയിച്ചത് വെറും 55 സീറ്റുകളിൽ മാത്രം. യുപിയിൽ 403 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ലീഡ് പിടിക്കാനായത് 3 സീറ്റുകളിലാണ്.
    Published by:Naseeba TC
    First published: