'പ്രിയങ്കയെയും രാഹുലിനെയും ജനസഹസ്രങ്ങൾ വികാര വിസ്ഫോടനത്തോടെ വരവേൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു' - ഷിബു ബേബി ജോൺ
'പ്രിയങ്കയെയും രാഹുലിനെയും ജനസഹസ്രങ്ങൾ വികാര വിസ്ഫോടനത്തോടെ വരവേൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു' - ഷിബു ബേബി ജോൺ
പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജനസഹസ്രങ്ങൾ ആവേശത്തോടെ വരവേൽക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയെന്ന് ആർ. എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ.
കൽപറ്റ: പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജനസഹസ്രങ്ങൾ ആവേശത്തോടെ വരവേൽക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയെന്ന് ആർ. എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ അനിതരസാധാരണമായ ഒരനുഭവമായിരുന്നു ഇതെന്നും അവിശ്വസനീയമായിരുന്നെന്നും അദ്ദേഹം എഫ്.ബിയിൽ കുറിച്ചു.
രാഹുലിനൊപ്പം വാഹനത്തിൽ നിന്നു കൊണ്ട് പകർത്തിയ ഫോട്ടോകൾക്കും വീഡിയോകൾക്കും ഒപ്പമാണ് തന്റെ അനുഭവവും ഷിബു ബേബി ജോൺ പങ്കു വെച്ചത്. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മുത്തശ്ശിയുടെയും പിതാവിന്റെയും പിൻമുറക്കാരായ രാഹുലിനെയും പ്രിയങ്കയെയും ജനസഹസ്രങ്ങൾ വികാര വിസ്ഫോടനത്തോടു കൂടി വരവേൽക്കുന്നതു കണ്ടപ്പോൾ കണ്ണുകളിൽ അറിയാതെ കണ്ണീരണിഞ്ഞെന്നും അദ്ദേഹം കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'എന്റെ ജീവിതത്തിലെ അനിതര സാധാരണമായ ഒരനുഭവം...... അവിശ്വനീയം..... രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച മുത്തശ്ശിയുടേയും പിതാവിന്റേയും പിൻമുറക്കാരായ രാഹുലിനേയും പ്രീയങ്കയേയും ജനസഹസ്രങ്ങൾ വികാര വിസ്ഫോടനത്തോടു കൂടി വരവേൽക്കുന്നതു കണ്ടപ്പോൾ എന്റെ കണ്ണുകളിൽ അറിയാതെ കണ്ണീരണിഞ്ഞു...രാഹുലിനോടൊപ്പം വാഹനത്തിൽ നിന്നുള്ള ചില കാഴ്ചകൾ ...'
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.