• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shawarma | ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച സംഭവം; കാസര്‍ഗോഡ് ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

Shawarma | ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച സംഭവം; കാസര്‍ഗോഡ് ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ

അഞ്ച് സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 12 സാമ്പിളുകളില്‍ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

  • Share this:
    കാസര്‍കോട്: ഷവര്‍മ(Shawarma) കഴിച്ച് വിദ്യാര്‍ഥനി മരിച്ച ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തില്‍ അടക്കം ഷിഗെല്ല(Shigella) ബാക്ടീരിയ സാന്നിധ്യം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 12 സാമ്പിളുകളില്‍ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

    ഈ മാസം 4നു സാംപിള്‍ ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിക്കുകയും 50ലേറെപ്പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.

    Also Read-EP Jayarajan | മുഖ്യമന്ത്രിയ്‌ക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം അപലപനീയം; നിയമ നടപടി സ്വീകരിക്കും; ഇപി ജയരാജന്‍

    ആകെ 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

    KSRTC | ലോഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കും; ശമ്പള പ്രതിസന്ധിക്കിടെ പുതിയ പരീക്ഷണവുമായി KSRTC

    കെഎസ്ആര്‍ടിസിയില്‍ (KSRTC) ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ടിടിഐലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

    Also Read-K Rail | 'സില്‍വര്‍ ലൈനില്‍ നടക്കുന്ന സര്‍വേ പ്രഹസനം'; ജിപിഎസ് സര്‍വേയും എതിര്‍ക്കുമെന്ന് വിഡി സതീശന്‍

    വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.

    Also Read-വെള്ളത്തിലൂടെ KSRTC ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡ്രൈവറെ തിരിച്ചെടുത്തു

    ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്. ഉപയോഗശൂന്യമായ ഇത്തരം ബസുകള്‍ ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കുകയാണ് ചെയ്തിരുന്നത്.
    Published by:Jayesh Krishnan
    First published: