നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വരാനുണ്ട്'; എറണാകുളത്ത് ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ

  'സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വരാനുണ്ട്'; എറണാകുളത്ത് ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിഎംഒ

  ഷിഗെല്ല രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചോറ്റാനിക്കര സ്വദേശിനികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാംപിളുകള്‍ റീജിയണല്‍ പബ്ലിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഫലം വരാന്‍ ഇനിയും സമയമെടുക്കും.

  Shigella

  Shigella

  • Share this:
   കൊച്ചി: ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സ്വകാര്യ ലാബുകളിലെ പരിശോധനാഫലം ഔദ്യോഗിക സ്ഥിരീകരണത്തിനുള്ള രേഖയല്ല. സര്‍ക്കാര്‍ ലാബില്‍ അയച്ച സാംപിളിന്റെ ഫലം വരേണ്ടതുണ്ടെന്നും ഡിഎംഒ പറഞ്ഞു. ഷിഗെല്ല രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചോറ്റാനിക്കര സ്വദേശിനികളായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാംപിളുകള്‍ റീജിയണല്‍ പബ്ലിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഫലം വരാന്‍ ഇനിയും സമയമെടുക്കും.

   Also Read- കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെട്ട ഷിഗെല്ല രോഗം എന്താണ്? അറിയേണ്ടതെല്ലാം

   ജില്ലയില്‍ ഷിഗെല്ല സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധരും ഭക്ഷ്യസുരക്ഷ വകുപ്പും ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും പരിശോധനയ്ക്കായി പരിസരത്തുള്ള കുടിവെള്ള സ്രോതസ്സുകളിലെ സാമ്പിള്‍ ശേഖരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.   Also Read- കോഴിക്കോട് മുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

   മുന്‍കരുതലിന്റെ ഭാഗമായി രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടിയുള്ള തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പ്രദേശത്ത് നടത്തും. നേരത്തെ കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസ്സുകാരൻ മരണപ്പെടുകയും ചെയ്തിരുന്നു.
   Published by:Rajesh V
   First published: