• HOME
  • »
  • NEWS
  • »
  • kerala
  • »
  • SHIHABUDDIN POYTHUMKADAVU SAYS THAT THE HISTORY OF ALL MAINSTREAM RELIGIONS IS ABOUT MASSACRES AND MURDERS

'എല്ലാ മുഖ്യധാരാ മതങ്ങളുടെയും ചരിത്രം ചെറുതും വലുതുമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെയും'; ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അഫ്ഗാനില്‍ ഹാസ്യനടന്‍ ഖാഷയെയും ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയെയും താലിബാന്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍  ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പ്രതികരണം

ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

  • Share this:
    ചെറുതും വലുതുമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെതുമാണ് എല്ലാ മുഖ്യധാരാ മതങ്ങളുടെയും ചരിത്രമെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. അഫ്ഗാനില്‍ ഹാസ്യനടന്‍ ഖാഷയെയും ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയെയും താലിബാന്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍  ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ചെറുതും വലുതുമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെതുമാണ് എല്ലാ മുഖ്യധാരാ മതങ്ങളുടെയും ചരിത്രമെന്നും ഇതിനു കാരണമായി വര്‍ത്തിക്കുന്ന ക്രിമിനല്‍ മനസ്സുള്ള അതിന്റെ വ്യാഖ്യാതാക്കളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭക്തരെ നാം എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

    ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

    തൊണ്ണൂറുകളുടെ മധ്യത്തിലാണ് പ്രശസ്ത നടന്‍ ശ്രീ.കെ.പി.ഉമ്മറിനെ പരിചയപ്പെടുന്നത്.

    പരന്ന വായനക്കാരനും മികച്ച എഴുത്തുകാരനും കൂടിയാണ് അദ്ദേഹമെന്ന കാര്യം നമ്മില്‍ പലര്‍ക്കും അറിയില്ല. സംസാരിച്ചുകൊണ്ടിരിക്കേ ഉമ്മര്‍ക്ക എന്നോട് പറഞ്ഞു: ' ഒരു നടന്‍ എന്ന നിലയില്‍ മുസ്ലിം യാഥാസ്ഥിതികരാല്‍ ഞാന്‍ ഒരു പാട് ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. മതപ്രസംഗത്തിനിടയില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ അപമാനിച്ചു രസിക്കല്‍ ഈ വിവരദോഷികളുടെ ഒരു ഹോബിയാണ്. അതൊക്കെ കേട്ട് ആസ്വദിക്കാന്‍ മണ്ടന്മാരായ കുറേ ഭക്തരും മുന്നിലിരിക്കുന്നുണ്ടാകും.

    ഞാനൊന്ന് ചോദിക്കട്ടെ: പ്രജകളുടെ ക്ഷേമങ്ങളറിയാന്‍ ഖലീഫ ഉമര്‍ വേഷപ്രച്ഛന്നനായി നടക്കാറുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നു. അപ്പോള്‍ അത് അഭിനയമല്ലേ? ഫോട്ടോ എടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞ് അതിനെ വിലക്കിക്കൊണ്ട് കുറെക്കാലം വലിയ ഉപദ്രവമായിരുന്നു. ഇപ്പോള്‍ അവരും ഫോട്ടോ എടുത്തു തുടങ്ങിയിട്ടുണ്ട്. അതോടെ അതെല്ലാം സ്വീകാര്യമായി . അല്പജ്ഞാനം മാത്രം കൈമുതലായുള്ള ഈ മതവ്യാഖ്യാതാക്കളെ ആര് നിലയ്ക്ക് നിര്‍ത്തും? '

    അദ്ദേഹം ഇത് പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ.കെ.അയമുവിന്റെ ജ്ജ് നല്ലൊരു മന്‍സനാകാന്‍ നോക്ക് എന്ന പ്രശസ്തമായനാടകം കളിച്ചു കൊണ്ടിരിക്കേ നടി നിലമ്പൂര്‍ ആയിഷയ്ക്കു നേരെ ഒരു മതഭ്രാന്തന്‍ വെടിവെച്ചു. ഉന്നം തെറ്റിയത് കൊണ്ട് മാത്രം അവര്‍ രക്ഷപ്പെട്ടു. ഇതാ, ഇപ്പോള്‍ അഫ്ഗാനി ഹാസ്യനടന്‍ ഖാഷയെ താലിബാന്‍ മതഭീകരര്‍ കഴുത്തറുത്ത് കൊന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നു. ലോകപ്രശസ്ത ഫോട്ടോജര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ ഡാനിഷ് സിദ്ദിഖി അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നെന്നും ഉള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.


    ചെറുതും വലുതുമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെതുമാണ് എല്ലാ മുഖ്യധാരാ മതങ്ങളുടെയും ചരിത്രം. ഇതിനു കാരണമായി വര്‍ത്തിക്കുന്ന ക്രിമിനല്‍ മനസ്സുള്ള അതിന്റെ വ്യാഖ്യാതാക്കളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭക്തരെ നാം എന്താണ് വിളിക്കേണ്ടത്?
    Published by:Jayesh Krishnan
    First published:
    )}