• HOME
  • »
  • NEWS
  • »
  • kerala
  • »
  • SHIHABUDDIN WENT TO SEE GAURINANDA WHO BOOKED FOR OBSTRUCTING DUTY OF OFFICER

'മോൾക്കുവേണ്ടി എവിടെ വന്നും സത്യംപറയാം'; പൊലീസിനെ ചോദ്യം ചെയ്ത ഗൗരിനന്ദയെ കാണാൻ ഷിഹാബുദ്ദീനെത്തി

ബാങ്കിന് മുന്നിൽ ക്യൂ നിൽക്കവെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ തൊഴിലാളിക്കെതിരെ പിഴ ചുമത്തിയതിന് പൊലീസിനെ ചോദ്യം ചെയ്യുന്ന ചടയമംഗലം സ്വദേശിനി ഗൗരിനന്ദയുടെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു.

ഗൗരി നന്ദ

ഗൗരി നന്ദ

  • Share this:
    കൊല്ലം: ബാങ്കിന് മുന്നിൽ ക്യൂ നിൽക്കവെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ തൊഴിലാളിക്കെതിരെ പിഴ ചുമത്തിയതിന് പൊലീസിനെ ചോദ്യം ചെയ്യുന്ന ചടയമംഗലം സ്വദേശിനി ഗൗരിനന്ദയുടെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. രണ്ട് ദിവസം മുൻപായിരുന്നു സംഭവം.  കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസ് ഗൗരിനന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസുമെടുത്തിരുന്നു, ഇപ്പോൾ ഇതാ തൊഴിലാളിയായ ഷിഹാബുദ്ദീൻ ഗൗരി നന്ദയുടെ വീട് തേടിപ്പിടിച്ച് എത്തുകയും ചെയ്തു.

    ഇന്ത്യൻ ബാങ്കിനു മുന്നിൽ ക്യൂ നിന്ന തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം ഷിഹാബുദീനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തുകയായിരുന്നു. അകലം പാലിച്ചാണ് നിൽക്കുന്നതെന്ന് ഷിഹാബുദീൻ മറുപടി നൽകിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്ന് വാക്ക് തർക്കമായി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കുകയായിരുന്നു.അപ്പോൾ ഗൗരിയ്ക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

    Also Read- ജില്ലാ ജഡ്ജിയെ വാഹനം പിന്നാലെ വന്ന് ഇടിച്ചിട്ടു; കൊലപാതകമെന്ന് സംശയം; വീഡിയോ

    തുടർന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ജാമ്യം ലഭിക്കാവുന്ന, കേരള പൊലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് ഉദ്യോഗസ്ഥർ പിന്നീട് തിരുത്തി.

    ഇപ്പോഴിതാ വീട് തേടിപ്പിടിച്ച് ഗൗരി നന്ദയെ കാണാൻ എത്തിയിരിക്കുകയാണ് ഷിഹാബുദീൻ. എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോൾക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാൻ ഞാൻ തയാറാണ്.’- അദ്ദേഹം പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ ഗൗരിക്കു മികച്ച വിജയമുണ്ടെന്ന വാർത്തയ്ക്കൊപ്പം ഷിഹാബുദീന്റെ നല്ല വാക്കുകളും കൂടിയായപ്പോൾ ചടയമംഗലം അക്കോണം ഇടുക്കുപാറയിലുള്ള ഗൗരിയുടെ വീട്ടിലും ദിവസങ്ങൾക്കു ശേഷം ചിരി ഉയർന്നു.

    Also Readജോൺ ബ്രിട്ടാസിന് ഇത്ര ഭാഗ്യമോ? രാജ്യസഭയിൽ ചോദ്യത്തിനുള്ള നറുക്ക് ഒരാഴ്ചക്കിടെ 5 തവണ; കണ്ണന്താനത്തിന് 2 വർഷത്തിനിടെ 3 തവണ

    ഈ സംഭവത്തിനു ദിവസങ്ങൾക്കു മുൻപ് വാക്സിൻ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ആശുപത്രിയിൽ ഉപരോധ സമരം നടത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും നിലമേൽ പഞ്ചായത്തിലെ 5 വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ 3 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർഥിനിക്ക് എതിരെയും ഇത്തരത്തിൽ കേസ് എടുത്തപ്പോൾ പ്രതിഷേധം ശക്തമായി. ഗൗരിക്കെതിരെ കേസ് എടുത്ത വാർത്ത അറിഞ്ഞാണ് വീട് തേടിപ്പിടിച്ച് ഷിഹാബുദീൻ എത്തിയത്.

    ഗൗരിനന്ദയ്ക്ക് എതിരെ ചുമത്തപ്പെട്ട വകുപ്പുകളുടെ വിവരം ഉൾപ്പെടെ 24 മണിക്കൂറിന് അകം റിപ്പോർട്ട് നൽകണമെന്ന് ചടയമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദേശം നൽകി. നേരത്തെ ഗൗരിനന്ദയുടെ പരാതിപ്രകാരം യുവജന കമ്മീഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു.
    Published by:Rajesh V
    First published:
    )}