തിരുവനന്തപുരം: കെ.എസ്.യുവിന്റെ സമരനായികയ്ക്ക് മുതിര്‍ന്ന നേതാക്കളുടെ അഭിനന്ദനം. പൊലീസിനെ വെട്ടിച്ച് സെക്രട്ടേറിയറ്റ് മതില് ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെയെത്തിയ ശിൽപയാണ് ഇപ്പോള്‍ സംഘടനയിലെ താരം. യു.ഡി.എഫ് എം എല്‍എമാരുടെ സമര പന്തലില്‍ എത്തിയ ശില്പയെ പ്രതിപക്ഷ നേതാവ് മാലയിട്ടാണ് സ്വീകരിച്ചത്.
കെ.എസ്.യുവിന്റെ സമീപകാല ചരിത്രത്തില്‍ എവിടെയും ഇത്ര വീറോടെ ഒരു പെണ്‍കുട്ടി പ്രതിഷേധം ഉയര്‍ത്തിയിട്ടില്ല. സെക്രട്ടേറിയേറ്റിലെ മുകള്‍ നിലയില്‍ മന്ത്രിസഭായോഗം നടക്കുമ്പോഴാണ് താഴെ മുദ്രാവാക്യവുമായി ശില്പ പ്രതിഷേധിച്ചത്. ശില്പയ്ക്ക് ഒപ്പം സെക്രട്ടേറിയറ്റ് വളപ്പില്‍ കടന്ന മറ്റ് നാല് കെ.എസ് യു നേതാക്കളെയും പൊലീസ് പിടികൂടി എങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ശില്പയെ തടയാനായില്ല. പിന്നീട് വനിതാ പൊലീസ് എത്തിയാണ് ശില്പയെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ എം.എല്‍.എമാരുടെ ധര്‍ണ്ണ നടക്കുമ്പോഴെത്തിയ സമരനായികയെ മുതിര്‍ന്ന നേതാക്കള്‍ അഭിനന്ദിച്ചു.
കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും പ്രിയദര്‍ശിനി വിഭാഗം ചുമതലക്കാരിയുമായ സി. ശില്പ തൃശ്ശൂര്‍ അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും അഭിഭാഷകയുമാണ്. സമൂഹ മാധ്യമങ്ങളില്‍ ശില്പയുടെ പോരാട്ട വീര്യമാണ് ഇപ്പോള്‍ മുഖ്യ ചര്‍ച്ച.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksu, Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്