തിരുവനന്തപുരം: വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ നിർണായകമൊഴി നൽകി പ്രതി ശിവരഞ്ജിത്ത്. ഉത്തരക്കടലാസുകൾ എടുത്തത് പ്രതി ശിവരഞ്ജിത്ത് സമ്മതിച്ചു. എന്നാൽ, കോപ്പിയടിക്കാൻ ബോധപൂർവ്വം ഉത്തരക്കടലാസുകൾ സംഘടിപ്പിച്ചതല്ലെന്ന് ശിവരഞ്ജിത്ത് മൊഴി നൽകി.
NAAC അക്രഡിറ്റേഷൻ കമ്മിറ്റിയുടെ സിറ്റിംഗ് കോളേജിൽ നടന്നിരുന്നു. ഇവർ ഉപേക്ഷിച്ചു പോയ ഉത്തരക്കടലാസുകളാണ് ശേഖരിച്ചത്. കോളേജിലെ ഒരു ജീവനക്കാരനോടുള്ള പക തീർക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ശിവരഞ്ജിത്തിന്‍റെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കോപ്പിയടിക്കാണ്ത്ക്ടലാസുകൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം.
പരീക്ഷ നടക്കുമ്പോൾ എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്ത് നിൽക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പർ സഹായി വാങ്ങും. ചോദ്യ പേപ്പറിന്‍റെ ഫോട്ടോയെടുത്ത് യൂണിറ്റ് റൂമിലെത്തും. ഇതിന് ശേഷം കൈവശമുള്ള ഉത്തരക്കടലാസിൽ സഹായി ഉത്തരങ്ങൾ എഴുതും.
ഇവ പരീക്ഷ എഴുതുന്നയാൾക്ക് കൈമാറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.