നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജയിലിലെ 'പി.എസ്.സി പരീക്ഷ'യിൽ നസീമിനും ശിവരഞ്ജിത്തിനും പൂജ്യം

  ജയിലിലെ 'പി.എസ്.സി പരീക്ഷ'യിൽ നസീമിനും ശിവരഞ്ജിത്തിനും പൂജ്യം

  ചോദ്യങ്ങൾ ചോദിച്ചപ്പോൾ അതിന് ഉത്തരം നൽകാൻ കഴിയാതിരുന്ന പ്രതികൾ സമീപത്തിരിക്കുന്ന ആളുകളുടെ ഉത്തരപേപ്പർ നോക്കിയാണ് ഉത്തരങ്ങൾ എഴുതിയെന്ന് പറഞ്ഞു.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ ശിവരഞ്ജിത്തും നസീമും റാങ്ക് പട്ടികയിൽ കയറിപ്പറ്റിയത് കോപ്പിയടിച്ചാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞു. അഞ്ചു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് ഇരുവരും പരീക്ഷയെഴുതിയത് കോപ്പിയടിച്ചാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ചോദ്യക്കടലാസിലെ ഓരോ ചോദ്യങ്ങളും അന്വേഷണസംഘം പ്രതികളോട് ചോദിച്ചെങ്കിലും ഒന്നിനും ശരിയുത്തരം നൽകാൻ പ്രതികൾക്ക് കഴിഞ്ഞില്ല.

   പരീക്ഷയെഴുതിയത് പഠിച്ചിട്ടാണെന്ന് ആയിരുന്നു പ്രതികൾ അന്വേഷണസംഘത്തിനോട് ആദ്യം പറഞ്ഞത്. എന്നാൽ, പി എസ് സി പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങൾ പ്രതികളോട് ചോദിച്ചപ്പോൾ അതിന് ഉത്തരം നൽകാൻ കഴിയാതിരുന്ന പ്രതികൾ സമീപത്തിരിക്കുന്ന ആളുകളുടെ ഉത്തരപേപ്പർ നോക്കിയാണ് ഉത്തരങ്ങൾ എഴുതിയെന്ന് പറഞ്ഞു. എന്നാൽ, അവരിലാരും റാങ്ക് പട്ടികയിൽ വന്നിട്ടില്ലല്ലോയെന്നും പിന്നെയെങ്ങനെയാണ് ശരിയുത്തരം എഴുതിയതെന്നും ചോദിച്ചപ്പോൾ ശിവരഞ്ജിത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല.

   ചന്ദ്രയാൻ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തും

   എന്നാൽ, അവർ റാങ്ക് പട്ടികയിൽ വരാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും അടുത്തിരുന്നവരുടെ ഉത്തരക്കടലാസ് നോക്കി തന്നെയാണ് താൻ ഉത്തരമെഴുതിയതെന്നും ആയിരുന്നു നസീമിന്‍റെ മറുപടി. എന്നാൽ, എസ് എം എസ് നോക്കിയാണ് ഉത്തരമെഴുതിയതെന്ന് പൂർണമായി സമ്മതിക്കാൻ നസീമും ശിവരഞ്ജിത്തും തയ്യാറായില്ല.

   പരീക്ഷ എഴുതുന്ന സമയത്ത് ഫോണിലേക്ക് 96 എസ് എം എസ് സന്ദേശങ്ങൾ വന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കൂട്ടുകാർ അയച്ചതാണെന്നും പതിവായി വരുന്നതാണെന്നും ആയിരുന്നു ശിവരഞ്ജിത്ത് മറുപടി നൽകിയത്. എന്നാൽ, എസ് എം എസായി വന്ന ഉത്തരങ്ങളുടെ പ്രിന്‍റ് ഔട്ട് അന്വേഷണസംഘം കാട്ടി കൊടുത്തപ്പോൾ ഉത്തരം മുട്ടിയെങ്കിലും എങ്ങനെയാണ് എസ് എം എസ് സ്വീകരിച്ചതെന്ന് ഇവർ വ്യക്തമാക്കിയില്ല.

   First published:
   )}