• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നു, ബാക്കി ഊഹിച്ചെഴുതി; ശിവരഞ്ജിത് പോലീസിനോട്

പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകി

news18
Updated: July 17, 2019, 11:31 PM IST
55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നു, ബാക്കി ഊഹിച്ചെഴുതി; ശിവരഞ്ജിത് പോലീസിനോട്
news18
news18
Updated: July 17, 2019, 11:31 PM IST
തിരുവനന്തപുരം: അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പി.എസ്.സി പോലീസ് റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയതെന്ന് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് മൊഴി നൽകി. പരീക്ഷയിൽ 55 ചോദ്യങ്ങൾക്ക് ഉത്തരമറിയാമായിരുന്നു, ബാക്കിയുള്ളത് ഊഹിച്ചെഴുതിയതാണെന്നും ശിവരഞ്ജിത്ത് പോലീസിനോട് പറഞ്ഞു. പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതിയതെന്ന് നസീമും മൊഴി നൽകി.

അതിനിടെ ശിവരഞ്ജിത്തിനെതിരെ വ്യാജരേഖ ചമച്ചതിന് പൊലീസ് കേസെടുത്തു. മോഷണം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സർവ്വകലാശാല ഉത്തരപ്പേപ്പർ മോഷ്ടിച്ചതിനും, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീലുണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...