നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'CAAയെ അനുകൂലിച്ച ഓച്ചിറയിലെ ചായക്കടക്കാരന് ബഹിഷ്‌കരണം'; വീണ്ടും ട്വീറ്റുമായി ശോഭ കരന്തലജ

  'CAAയെ അനുകൂലിച്ച ഓച്ചിറയിലെ ചായക്കടക്കാരന് ബഹിഷ്‌കരണം'; വീണ്ടും ട്വീറ്റുമായി ശോഭ കരന്തലജ

  പൗരത്വനിയമത്തെ പിന്തുണച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന ട്വീറ്റിനെ തുടര്‍ന്ന് കേരള പോലീസ് എംപിക്കെതിരെ കേസെടുത്തിരുന്നു

  shobha

  shobha

  • Share this:
   തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വനിയമത്തെ പിന്തുണച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന ട്വീറ്റിനെ തുടര്‍ന്ന് കേരള പോലീസ് കേസെടുത്ത ബി.ജെ.പി എംപി ശോഭ കരന്തലജ വീണ്ടും ആരോപണവുമായി രംഗത്ത്. കൊല്ലം ഓച്ചിറയിലെ ചായക്കടക്കാരന്‍ പൗരത്വ നിയമത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഒരു സമുദായം മൊത്തമായി അദ്ദേഹത്തെ ബഹിഷ്‌കരിച്ചതായി ശോഭ കരന്തലജ ട്വീറ്റിൽ വ്യക്തമാക്കുന്നു.


   ഓച്ചിറയില്‍ ചായവില്പന നടത്തുന്ന പൊന്നപ്പന്‍ എന്നയാളെ ഒരു സമുദായം പൂര്‍ണമായി ബഹിഷ്‌കരിച്ചതായി ശോഭ കരന്തലജ പുതിയ ട്വീറ്റില്‍ പറയുന്നു. പൗരത്വനിയമത്തെ അനുകൂലിച്ച്‌ സോഷ്യല്‍ മീഡിയയില്‍ എഴുതിയതിനെത്തുടര്‍ന്നാണ് ബഹിഷ്കരണം. ഇതിനെതിരെ കേസെടുക്കാന്‍ കേരളാ പൊലീസ് തയ്യാറായോയെന്നും ശോഭ ട്വീറ്റില്‍ കുറിച്ചു.

   Also read: 'CAAയെ അനുകൂലിച്ചവർക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചു' വർഗീയ പരാമർശത്തിന് ബിജെപി എംപിയ്ക്കെതിരെ കേസ്

   മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭയുടെ ട്വീറ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കേസെടുത്തിരുന്നു. സുപ്രീംകോടതി അഭിഭാഷകനും മലപ്പുറം സ്വദേശിയുമായ കെ.ആർ സുഭാഷ് ചന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
   Published by:user_49
   First published:
   )}