നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മനോജ് എബ്രഹാമിന് ചുമതല നൽകിയത് ഗൂഢ ഉദ്ദേശത്തോടെയെന്ന് ശോഭ സുരേന്ദ്രൻ

  മനോജ് എബ്രഹാമിന് ചുമതല നൽകിയത് ഗൂഢ ഉദ്ദേശത്തോടെയെന്ന് ശോഭ സുരേന്ദ്രൻ

  shobha

  shobha

  • Last Updated :
  • Share this:
   പമ്പ: ഐ ജി മനോജ് എബ്രഹാമിന് ശബരിമലയിൽ ചുമതല നൽകിയത് ഗൂഢ ഉദ്ദേശത്തോടെയാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഭക്തർക്കെതിരെ പൊലീസ് നടപടിയുണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ശോഭാ സുരേന്ദ്രൻ നിലയ്ക്കലിൽ പ്രതികരിച്ചു. ഭക്തരെ തല്ലിച്ചതക്കാനാണ് മുഖ്യമന്ത്രി പൊലീസിന് നൽകിയിട്ടുള്ള നിർദേശം. ഭക്തർ പ്രതിഷേധിക്കുന്ന പന്തൽ പൊളിച്ചുമാറ്റിയതും, നിലവിളക്കും കസേരയും എടുത്തുമാറ്റുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവിടെ ലാത്തിചാർജ് നടത്തിയത്. ശബരിമലയിലേക്ക് വരുന്നവർക്ക് സുരക്ഷ ഒരുക്കുന്നതുപോലെ സമരം ചെയ്യുന്ന ഭക്തർക്ക് സുരക്ഷ ഒരുക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
   First published:
   )}