നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

    ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

    shobha

    shobha

    • Share this:
      തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിച്ചു വരികയായിരുന്ന ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് നീക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്തു ദിവസമായി ശോഭ നിരാഹാരത്തിൽ ആയിരുന്നു. ഇവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റിയത്.

      ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ശോഭ വഴങ്ങിയില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ശോഭ സുരേന്ദ്രന് പകരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ ശിവരാജൻ നിരാഹാര സമരം നയിക്കും.

      POCSO: വധശിക്ഷ ശുപാർശ ചെയ്ത് കേന്ദ്രമന്ത്രിസഭ


      മുത്തലാഖ്: കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് ഇടത് പാർട്ടികൾ
      ശോഭ സുരേന്ദ്രന് മുമ്പ് സി കെ പദ്മനാഭൻ ആയിരുന്നു നിരാഹാര സമരം നടത്തിവന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നായിരുന്നു ശോഭ സുരേന്ദ്രൻ സമരം തുടങ്ങിയത്. പാർട്ടിയുടെ പെൺസിംഹവും വർത്തമാന കാലത്തിലെ ഝാൻസി റാണിയുമാണ് ശോഭ സുരേന്ദ്രൻ എന്നും അതുകൊണ്ടാണ് 10 ദിവസം നിരാഹാരം കിടക്കാൻ അവർക്ക് കഴിഞ്ഞതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.


      First published:
      )}