നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അധികാരമുള്ളപ്പോൾ നന്ദിഗ്രാമിന്റെ പിതൃത്വവും പഞ്ചായത്ത് പാർട്ടിയാകുമ്പോൾ കർഷക സമരത്തിന്റെ പിതൃത്വവും' - CPM നെതിരെ ശോഭ സുരേന്ദ്രൻ

  'അധികാരമുള്ളപ്പോൾ നന്ദിഗ്രാമിന്റെ പിതൃത്വവും പഞ്ചായത്ത് പാർട്ടിയാകുമ്പോൾ കർഷക സമരത്തിന്റെ പിതൃത്വവും' - CPM നെതിരെ ശോഭ സുരേന്ദ്രൻ

  അധികാരമുള്ളപ്പോൾ നന്ദിഗ്രാമിന്റെ പിതൃത്വവും പഞ്ചായത്ത് പാർട്ടിയാകുമ്പോൾ കർഷക സമരത്തിന്റെ പിതൃത്വവും തരാതരം അവകാശപ്പെടുന്ന സി പി എമ്മിനെ ഇനി ആര് വിശ്വസിക്കുമെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു.

   ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   പാലക്കാട്: കർഷക സമരത്തെ പിന്തുണയ്ക്കുന്ന സി പി എമ്മിനെതിരെ വിമർശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. നന്ദിഗ്രാം സംഭവം ഓർമയുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

   അധികാരമുള്ളപ്പോൾ നന്ദിഗ്രാമിന്റെ പിതൃത്വവും പഞ്ചായത്ത് പാർട്ടിയാകുമ്പോൾ കർഷക സമരത്തിന്റെ പിതൃത്വവും തരാതരം അവകാശപ്പെടുന്ന സി പി എമ്മിനെ ഇനി ആര് വിശ്വസിക്കുമെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു. നന്ദിഗ്രാമിൽ കാണാതെ പോയ നൂറിലധികം മനുഷ്യരെ എന്തു ചെയ്തെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു.

   You may also like:അന്നത്തെ കുറുമ്പിന് ഇന്നും മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; 'മന്ത്രി തമാശക്കാരി'യെന്ന് കമന്റുകൾ [NEWS]മദ്യപിച്ചെത്തിയ പൊലീസുകാരൻ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ചോദ്യം ചെയ്ത യുവാവിന് നേരെ വെടിയുതിർത്തു [NEWS] ഫാഷൻ ഗോൾഡ് ജ്വല്ലറി: MLAയെ അറസ്റ്റ് ചെയ്തിട്ട് മൂന്നാഴ്ച; നിക്ഷേപ തട്ടിപ്പിനിരയായവർ പ്രത്യക്ഷ സമരത്തിന് [NEWS]

   ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,

   'നന്ദിഗ്രാം ഓർമ്മയുണ്ടോ സഖാക്കളെ? 2500 പോലീസുകാരെയും 400 സിപിഎം ഗുണ്ടകളെയും ഉപയോഗിച്ച് പതിനാല് കർഷകരെ വെടിവെച്ചു കൊന്നത്? 'കാണാതെ പോയ' നൂറിലധികം മനുഷ്യരെ നിങ്ങളെന്ത് ചെയ്തു, കാപാലികരെ ? അധികാരമുള്ളപ്പോൾ നന്ദിഗ്രാമിന്റെ പിതൃത്വവും പഞ്ചായത്ത് പാർട്ടിയാകുമ്പോൾ കർഷക സമരത്തിന്റെ പിതൃത്വവും തരാതരം അവകാശപ്പെടുന്ന നിങ്ങളെ ഇനി ആര് വിശ്വസിക്കും?'   കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമം (ഫാം ലോ) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകസംഘടനകൾ ഡൽഹിയിൽ സമരം ചെയ്യുന്നത്. കർഷകരുടെ ദില്ലി ചലോ മാർച്ച് ഡിസംബർ ഒന്നിന് ആറാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു മാസത്തേക്കുള്ള ഭക്ഷണവുമായാണ് കർഷകർ ദില്ലി ചലോ മാർച്ചിന് എത്തിയിരിക്കുന്നത്.

   എന്താണ് നന്ദിഗ്രാം സംഭവം?

   പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുരിലുള്ള നന്ദിഗ്രാമിൽ 2007ലാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി (SEZ) ഭൂമി ഏറ്റെടുക്കുന്നതിനുള്ള പദ്ധതി പരാജയപ്പെട്ടതിനെ തുടർന്നാണ് കലാപം നടന്നത്. ഈ നയം മേഖലയിൽ അടിയന്തരാവസ്ഥയ്ക്ക് വഴിവച്ചു. പൊലീസ് വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.
   Published by:Joys Joy
   First published:
   )}