നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അങ്ങ് യു എന്നിൽ ആയിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെപ്പറ്റി വലിയ ധാരണയില്ലാത്തത്' - ശശി തരൂരിനോട് ശോഭ സുരേന്ദ്രൻ

  'അങ്ങ് യു എന്നിൽ ആയിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെപ്പറ്റി വലിയ ധാരണയില്ലാത്തത്' - ശശി തരൂരിനോട് ശോഭ സുരേന്ദ്രൻ

  സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയെ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവച്ചത് എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം, ട്വിറ്ററിൽ ആയിരുന്നു ശശി തരൂർ ഈ ചോദ്യം ഉന്നയിച്ചത്.

  ശശി തരൂർ, ശോഭ സുരേന്ദ്രൻ

  ശശി തരൂർ, ശോഭ സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സായുധ സേനാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രത്തെ വിമർശിച്ച ശശി തരൂരിന് മറുപടിയുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയുടെ വസ്ത്രത്തിൽ സായുധ സേനയുടെ പതാക ചേർത്ത് വയ്ക്കുന്ന ഒരു ചടങ്ങ് ഉണ്ടെന്നും നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കിൽ ശശി തരൂർ അത് പഠിക്കണം എന്നും ശോഭ സുരേന്ദ്രൻ പറയുന്നു.

   സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിക്ക് സൈനിക ഉദ്യോഗസ്ഥൻ പതാക ബാഡ്ജ് കുത്തി കൊടുക്കുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കു വച്ചിരുന്നു. രാജ്യത്തെ സൈനികരെ ആദരിക്കണമെന്ന സന്ദേശത്തിനൊപ്പം ആയിരുന്നു പ്രധാനമന്ത്രി ഈ ചിത്രം പങ്കുവച്ചത്. ഇതിനെ വിമർശിച്ച് ആയിരുന്നു ശശി തരൂർ രംഗത്തെത്തിയത്.

   You may also like:ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല; 2021നെക്കുറിച്ചുള്ള നോസ്ട്രാഡമസിന്റെ പ്രവചനങ്ങൾ ഞെട്ടിക്കുന്നത് [NEWS]കണ്ണൂരിൽ കണ്ടെത്തിയ അസ്ഥികൂടം അതിഥി തൊഴിലാളിയുടേത്; ഇയാളെ കാണാതായത് ലോക്ക് ഡൗൺ സമയത്ത് [NEWS] Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]

   ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,

   'ഗുരുജി ഗോൾവാൾക്കറിൽ കൈ പൊള്ളിയ ശേഷം 'വിശ്വ പൗരൻ' ശശി തരൂരിന്റെ അടുത്ത പ്രശ്നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രി പോസ്റ്റ്‌ ചെയ്ത ചിത്രം എന്തോ വലിയ പാതകമായിട്ടാണ് ശശി തരൂർ വിലയിരുത്തുന്നത്. അങ്ങ് യു എന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത്. സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയുടെ വസ്ത്രത്തിൽ സായുധ സേനയുടെ പതാക ചേർത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കിൽ ശശി തരൂർ അത് പഠിക്കണം. ഇല്ലെങ്കിൽ ഇങ്ങനെ വീണ്ടും വീണ്ടും കൈ പൊള്ളേണ്ടി വരും. ജാഗ്രതെ!'

   ഗുരുജി ഗോൾവാൾക്കറിൽ കൈ പൊള്ളിയ ശേഷം 'വിശ്വ പൗരൻ' ശശി തരൂരിന്റെ അടുത്ത പ്രശ്നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തിൽ...

   Posted by Sobha Surendran on Monday, 7 December 2020


   സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയെ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവച്ചത് എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം, ട്വിറ്ററിൽ ആയിരുന്നു ശശി തരൂർ ഈ ചോദ്യം ഉന്നയിച്ചത്. 'സായുധ സേന പതാക ദിനത്തിൽ പ്രധാനമന്ത്രിയെ സൈനിക ഉദ്യോഗസ്ഥൻ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവച്ചത്. കുറഞ്ഞത് ഈ ദിവസമെങ്കിലും സൈന്യത്തിലെ യഥാർത്ഥ ഹീറോകൾക്ക് ശ്രദ്ധ നൽകാമായിരുന്നു' - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് ശശി തരൂർ ഇങ്ങനെ കുറിച്ചത്. ഇതിനാണ് ശോഭ സുരേന്ദ്രൻ മറുപടി നൽകിയത്.
   Published by:Joys Joy
   First published:
   )}