നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ട് ചർച്ച; യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ

  ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഇടപെട്ട് ചർച്ച; യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ

  തെരഞ്ഞെടുപ്പിനു മുൻപ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയാകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നൽകി.

  ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • Share this:
  കൊച്ചി: ബിജെപിയിലെ ഭിന്നത പരിഹരിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ  ശ്രമവും പാളുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്ര നേതൃത്വം ഇടപെട്ട് നടത്തിയ യോഗത്തിലും ശോഭാ സുരേന്ദ്രൻ പങ്കെടുത്തില്ല. കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരി സി പി രാധാകൃഷ്ണൻ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന നിലപാടാണ് ശോഭാ സുരേന്ദ്രൻ സ്വീകരിച്ചത്.

  അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ചർച്ചാവിഷയമെന്നും ശോഭാസുരേന്ദ്രൻ വിഷയം യോഗത്തിൽ ചർച്ച ചെയ്യുന്നില്ലെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃയോഗത്തിൽ മുന്നോടിയായി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ അസാധാരണമായ സാഹചര്യമാണ് ബിജെപിയിൽ ഉടലെടുത്തിരിക്കുന്നത്.

  ശോഭാ സുരേന്ദ്രന്റെ  നേതൃത്വത്തിൽ  ഒരു വിഭാഗം നേതൃത്വത്തിനെതിരെ തന്നെ രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ  വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കും ഇത്‌ കാരണമായിട്ടുണ്ട്. ഇതിനെ തുടർന്നാണ്  പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര നേതൃത്വത്തിന്റെ  ഇടപെടലുണ്ടായത്.

  കേരളത്തിന്റെ ചുമതലയുള്ള   ബിജെപി പ്രഭാരി സി  പി രാധാകൃഷ്ണൻ യോഗത്തിന് മുന്നോടിയായി ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. പാർട്ടിയിൽ താൻ തഴയപ്പെട്ടു എന്നും  അർഹമായ പരിഗണന ലഭിക്കാതെ നേതൃത്വത്തിൽ പങ്കെടുക്കുന്നില്ല എന്നും ശോഭാ സുരേന്ദ്രൻ സി പി രാധാകൃഷ്ണനെ  അറിയിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ  നിർദ്ദേശം.

  തെരഞ്ഞെടുപ്പിനു മുൻപ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ  വലിയ തിരിച്ചടിയാകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നൽകി. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന് സി പി രാധാകൃഷ്ണൻ പറഞ്ഞു. ബിജെപിയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ആളാണ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുമായി ശോഭ ഒരുമിച്ചു പോകുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
  ശോഭ സുരേന്ദ്രന്റെ നിലപാടിനെതിരെ മുരളീധരപക്ഷവും കടുത്ത അതൃപ്തിയിൽ ആണ്.

  തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ശോഭ നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കുകയാണെന്നും ഈ  വിഭാഗം ആരോപിക്കുന്നു. അതൃപ്തി ഉണ്ടെകിലും വിഷയം വലിയ രീതിയിൽ ചർച്ച ചെയേണ്ടതില്ലെന്നാണ്  കെ സുരേന്ദ്രന്റെ നിലപാട്.  യോഗത്തിന്റെ അജണ്ട തിരെഞ്ഞെടുപ്പ് മാത്രമാണെന്നും കെ സുരേന്ദ്രൻ  പറഞ്ഞു. നേതൃയോഗത്തിൽ  ശോഭയുടെ വിഷയം ചർച്ച ചെയ്യുന്നില്ലെന്നും  സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വം ഇടപെട്ടെങ്കിലും ശോഭാ സുരേന്ദ്രൻ വിഷയത്തിൽ ഉടൻ പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കുന്നത്.
  Published by:Gowthamy GG
  First published:
  )}