നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശോഭ സുരേന്ദ്രൻ ഹൈക്കോടതിയിൽ പിഴ അടച്ചു

  ശോഭ സുരേന്ദ്രൻ ഹൈക്കോടതിയിൽ പിഴ അടച്ചു

  shobha

  shobha

  • Share this:
   കൊച്ചി: കോടതിയുടെ സമയം കളഞ്ഞതിന് മാപ്പു പറഞ്ഞ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. ഹൈക്കോടതിയിൽ 25, 000 രൂപ പിഴയും അടച്ചു.

   സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിനെതിരെ ശോഭ സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി വിമർശനത്തിന് കാരണമായിരുന്നു.കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു.

   കേരളത്തില്‍ പൊലീസ് അതിക്രമം വര്‍ധിച്ചിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതി വിധിക്കനുസരിച്ച നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാൽ, ഈ ഹർജി കോടതിയുടെ വിമർശനത്തിന് കാരണമായിരുന്നു. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

   മാധ്യമപ്രവർത്തകർക്കുനേരേ ആക്രമണം: RSS, CPM പ്രവർത്തകർ പിടിയിൽ
    എന്നാൽ പിഴ അടക്കില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നുമായിരുന്നു ശോഭ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് ഇത് മാറ്റുകയും മാപ്പു പറയുകയും പിഴ അടയ്ക്കുകയുമായിരുന്നു.

   First published:
   )}