• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | പി.സി ജോര്‍‌ജിന്‍റെ വിദ്വേഷ പ്രസംഗം; കൈകൂപ്പുന്ന ഇമോജിയുമായി മകന്‍ ഷോണ്‍ ജോര്‍ജിന്റെ പോസ്റ്റ്

PC George | പി.സി ജോര്‍‌ജിന്‍റെ വിദ്വേഷ പ്രസംഗം; കൈകൂപ്പുന്ന ഇമോജിയുമായി മകന്‍ ഷോണ്‍ ജോര്‍ജിന്റെ പോസ്റ്റ്

പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം

  • Share this:

    മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷപരമായ പ്രസംഗം നടത്തിയ മുന്‍ എംല്‍എ പി.സി ജോർജിന്‍റെ (PC George) നടപടിയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ കൈകൂപ്പി മകൻ ഷോൺ ജോർജ് (Shone George). പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മകൻ ഷോൺ ജോർജ്. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.



    അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു.,പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

    അതേേസമയം പിസി ജോര്‍ജിന്‍റെ പരാമര്‍ശത്തിനിടെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്(P K Firoz) ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

    'വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി സി ജോര്‍ജിനെതിരെ കേസെടുക്കണം'; വിമര്‍ശിച്ച് ഷാഫി പറമ്പിലും വി ടി ബല്‍റാമും


    തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വര്‍ഗീയവുമായ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഷാഫി പറമ്പില്‍, വി ടി ബല്‍റാം എന്നിവരാണ് പി സി ജോര്‍ജിനെതിരെ രംഗത്തെത്തിയത്. ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി സി ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.

     Also Read- പിസി ജോർജ് വർഗീയചേരിതിരിവുണ്ടാക്കാൻ ശ്രമിക്കരുതെന്ന് കെ മുരളീധരൻ; സംഘപരിവാറിന്റെ മെഗാഫോണായി അധഃപതിച്ചെന്ന് എംഎം ഹസ്സൻ

    സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

    വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി.സി. ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പോലീസിന് എന്താണ് തടസ്സം എന്നു മനസ്സിലാവുന്നില്ല. എന്തു അടവുനയത്തിന്റെ ഭാഗമാണെങ്കിലും ശരി, ഈ നിലയില്‍ അപകടകരമായ വെറുപ്പ് വളര്‍ത്തുന്നവര്‍ക്കു മുന്‍പില്‍ ആഭ്യന്തര വകുപ്പ് ഇനിയും കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെങ്കില്‍ കേരളത്തില്‍ അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും. ആ പ്രസംഗത്തിന്റെ വിഡിയോ ഈ വാളില്‍ ഇട്ട് കൂടുതല്‍ പ്രചാരം നല്‍കേണ്ടെന്ന തീരുമാനപ്രകാരമാണ് ഒഴിവാക്കുന്നത്.

    Also Read- 'പിസി ജോര്‍ജിന്‍റെ വാക്കുകളോട് യോജിക്കുന്നില്ല'; മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് സഹോദരന്‍റെ മകന്‍

    ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജ്.
    Published by:Arun krishna
    First published: