ഹെല്‍മെറ്റ് ഇല്ലാതെയുള്ള മുന്‍ മന്ത്രി സജി ചെറിയാന്റെ സ്കൂട്ടര്‍ യാത്രയെ ചോദ്യം ചെയ്ത് ജനപക്ഷം നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന് ഹെല്‍മെറ്റ് ഇല്ലാതെ സ്കൂട്ടര്‍ ഓടിച്ചുപോകുന്ന ചിത്രം മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷോണ്‍ ജോര്‍ജ് മുന്‍ മന്ത്രിക്കെതിരെ രംഗത്തുവന്നത്.
ഹെൽമെറ്റ് എവിടെ സഖാവേ ...... Motor vehicle act sec 194(d) …..500₹
പെറ്റി അടച്ചേ മതിയാവൂ ......അല്ലെങ്കിൽ ......ശേഷം കോടതിയിൽ എന്നായിരുന്നു ഷോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഭരണഘടനയ്ക്കെതിരായ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ (Saji Cheriyan) പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തിരുവല്ല കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന് സജി ചെറിയാനെതിരെയുള്ള കേസ്.
പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ (Prevention of Insults to National Honour) രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
അതേസമയം, സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നാവർത്തിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വിശദീകരിക്കണമെന്നും പാർട്ടിയുടെ നിലപാടി സിപിഎം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
കോടതികളിൽ ചോദ്യം ചെയ്യപ്പട്ടാൽ മാത്രം എംഎൽഎ സ്ഥാനം രാജിവെക്കുന്ന കാര്യം തീരുമാനിച്ചാൽ മതിയെന്ന നിലപാടിലാണ് സിപിഎം. ഇതിനിടയിൽ പുതിയ മന്ത്രി ഉടൻ വേണോയെന്ന കാര്യം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.