• HOME
  • »
  • NEWS
  • »
  • kerala
  • »
  • Shone George | 'ഒന്ന് എഡിറ്റ് ചെയ്യുന്നു, കൈകൂപ്പിയ എന്നെ ചീത്തവിളിച്ചവര്‍ക്കായി നടുവിരല്‍'; ഷോണ്‍ ജോര്‍ജ്

Shone George | 'ഒന്ന് എഡിറ്റ് ചെയ്യുന്നു, കൈകൂപ്പിയ എന്നെ ചീത്തവിളിച്ചവര്‍ക്കായി നടുവിരല്‍'; ഷോണ്‍ ജോര്‍ജ്

പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഷോണ്‍ കൈക്കൂപ്പി രംഗത്തെത്തിയത്.

  • Share this:
    കോട്ടയം: പിസി ജോര്‍ജിന്റെ(PC George) വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കൈകൂപ്പി മകന്‍ ഷോണ്‍ ജോര്‍ജ്(Shone George) കൈകൂപ്പി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കൈകൂപ്പുന്ന ഇമോജിയായിരുന്നു പങ്കുവെച്ചത്. എന്നാല്‍ ഇപ്പോഴിതാ അന്നത്തെ പോസ്റ്റ് എഡിറ്റ് ചെയ്യുന്നുവെന്നും കൈകൂപ്പിയ തന്നെ ചീത്തവിളിച്ചവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തിയുള്ള ഇമോജിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

    പി.സി ജോര്‍ജിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഷോണ്‍ കൈക്കൂപ്പി രംഗത്തെത്തിയത്. എന്നാല്‍ അതിന് താഴെയും പിസി ജോര്‍ജിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.

    Also Read-DYFI | 'ഈദ് മുബാറക്, പൊതിച്ചോറിനൊപ്പം സ്‌നേഹ സമ്മാനം'; കേരളം വര്‍ഗീയതയ്ക്ക് കീഴടങ്ങില്ല; എ എ റഹീം

    പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാന്‍ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പിസി ജോര്‍ജ് പ്രതികരിച്ചിരുന്നു.


    ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു. തന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുമഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി സി ജോര്‍ജ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: