• HOME
 • »
 • NEWS
 • »
 • kerala
 • »
 • LDF ജാഥയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്ന ആരോപണം: കുപ്രചരണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചതായി ഷോൺ ജോർജ്

LDF ജാഥയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്ന ആരോപണം: കുപ്രചരണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചതായി ഷോൺ ജോർജ്

കൈപ്പള്ളി സ്വദേശികളായ ഷിബു തങ്കച്ചൻ, പാപ്പച്ചൻ എന്നിവർക്കെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷോൺ ജോർജ്

ഷോൺ ജോർജ്

 • Last Updated :
 • Share this:
  കോട്ടയം: പൂഞ്ഞാറിൽ എൽഡിഎഫ് പര്യടന ജാഥയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്ന കുപ്രചരണങ്ങൾക്കെതിരെ കോടതിയെ സമീപിച്ചതായി ജനപക്ഷം നേതാവും പി സി ജോർജിന്റെ മകനുമായ ഷോൺ ജോർജ്. പൊലീസിൽ പരാതി നൽകിയിട്ടും പരിക്ക് പറ്റിയവർ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖ ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ സമ്മർദം കൊണ്ട് പൊലീസ് നടപടി എടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് ജില്ലാ പഞ്ചായത്തംഗം കൂടിയായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ച് തന്റെ വണ്ടിയിൽ വന്ന് ഇടിക്കുകയും അതിന്റെ പേരിൽ കൊല്ലാൻ ശ്രമിച്ചു എന്നുള്ള കുപ്രചരണങ്ങളാണ് നടക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. കൈപ്പള്ളി സ്വദേശികളായ ഷിബു തങ്കച്ചൻ, പാപ്പച്ചൻ എന്നിവർക്കെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

  Also Read- 'അഴിമതി ആരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ത്ഥ ഹീറോ?' ചെന്നിത്തലയെ അഭിനന്ദിച്ച് ജോയ് മാത്യു

  പരാജയഭീതി കൊണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കഥയാണതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ ഷോണ്‍ നേരത്തെ പറഞ്ഞിരുന്നു. ഷോണ്‍ ജോര്‍ജ് പറഞ്ഞത് ഇങ്ങനെ: ''ഞാന്‍ കൈപ്പള്ളിയില്‍ നിന്ന് ഏണ്ടയാറിലേക്ക് വരികയായിരുന്നു. അപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെ എല്ലാവരെയും ഞാന്‍ കൈ പൊക്കി കാണിച്ചു, അതുകഴിഞ്ഞു ഒരു കിലോമീറ്റര്‍ മുന്നോട്ട് വന്നപ്പോള്‍ ഒരു ബൈക്കില്‍ രണ്ടു പേര്‍ മദ്യലഹരിയില്‍ എന്‍റെ വാഹനത്തിന് നേരെ വന്നു. എന്‍റെ വാഹനം വെട്ടിച്ചുമാറ്റിയെങ്കിലും. അതിനിടയില്‍ ബൈക്ക് ചെറുതായൊന്ന് തട്ടി. പിന്നെ ആ വാഹനം പിന്നെയും 100 മീറ്റര്‍ കൂടി മുന്നോട്ട് പോയി, കുഴിയിലേക്ക് ചാടി. ഞാന്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നിറങ്ങി നാട്ടുകാരെയും കൂട്ടി, അവരെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. അവര്‍ വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും ഉണ്ടാക്കിയ കഥയാണത്. എന്‍റെ വാഹനം ആര്‍ക്കും പരിശോധിക്കും. എനിക്കെന്താ ഭ്രാന്താണോ, ഒരു സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാന്‍. എന്‍റെ അപ്പന്‍ മത്സരിക്കുമ്പോള്‍ അത് ദോഷമായിട്ട് വരുമോ, ഗുണമാകുമോ? ഞാനൊരു ജനപ്രതിനിധിയാണ്. ഞാന്‍ അത്ര ബോധമില്ലാത്തവനാണോ?”.

  Also Read- 'അമ്മയും ഭാര്യയും സഹോദരിമാരും സ്ത്രീകളാണ്'; രാഹുൽ ഗാന്ധിക്കെരായ പരാമർശത്തിൽ വീണ്ടും ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോർജ്

  പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ പ്രചരണത്തിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് റാലിക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് എൽഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടമുണ്ടാക്കിയത് ഷോണ്‍ ജോര്‍ജിന്‍റെ വാഹനമാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ ഷോൺ ജോർജിന്‍റെ വീട്ടിലേക്ക് മാർച്ച് മാര്‍ച്ച് നടത്തിയിരുന്നു.

  Also Read-ജോയ്സ് ജോർജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കിൽ പാർട്ടി പിരിച്ചു വിടേണ്ടി വരും: കെ മുരളീധരൻ
  Published by:Rajesh V
  First published: