• HOME
  • »
  • NEWS
  • »
  • kerala
  • »
  • SHONE GEORGE URGES TO ENSURE SAFETY IN KOTTAYAM TOURISM PLACES NJ TV

അപകടങ്ങൾ തുടർക്കഥ; കോട്ടയത്തെ അരുവികളിലെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഷോൺ ജോര്‍ജ്

ഈ അരുവികളിൽ നിരന്തരമായി അപകടമുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

ഷോൺ ജോർജ്

ഷോൺ ജോർജ്

  • Share this:
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ മാർമല, വേങ്ങത്താനം അരുവികളിൽ അടുത്തിടെ വിനോദസഞ്ചാരികൾ മുങ്ങി മരിച്ചതോടെയാണ് ഈ മേഖലകളിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ഈ ആവശ്യം ഉന്നയിച്ച് സർക്കാറിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചു. മാർമല, വേങ്ങത്താനം അരുവികളെ കൂടാതെ കട്ടിക്കയം, അരുവിക്കച്ചാൽ, കോട്ടത്താവളം അരുവികളിലും വേണ്ടത്ര സുരക്ഷ ഇല്ലായെന്ന് അഡ്വ. ഷോൺ ജോർജ് ആരോപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ, സുരക്ഷ ഒരുക്കുന്നതിന് മുന്നറിയിപ്പ് സൂചന ബോർഡുകളും, സംരക്ഷണ വേലികളും സ്ഥാപിക്കണം എന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനും ടൂറിസം വകുപ്പിനും നിരവധി പ്രൊജക്ടുകൾ സമർപ്പിച്ചിട്ടും അർഹമായ പരിഗണന ലഭിച്ചിട്ടില്ല എന്നാണ് ഷോൺ ജോർജ് ചൂണ്ടിക്കാട്ടുന്നത്.

Also Read- പ്രമേഹ രോഗികൾ ഭക്ഷണം കഴിക്കേണ്ടത് എങ്ങനെ? രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ചില ഭക്ഷണരീതികൾ

ഈ അരുവികളിൽ നിരന്തരമായി അപകടമുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മാർമലയിൽ കഴിഞ്ഞദിവസം നേവി ഉദ്യോഗസ്ഥനായ അഭിഷേക് കുമാറാണ് മുങ്ങിമരിച്ചത്. വേങ്ങത്താനം വെള്ളച്ചാട്ടത്തിൽ  കാഞ്ഞിരപ്പള്ളി സ്വദേശിയായ അഹദ് ബിൻ ഷാജിയും(20) കഴിഞ്ഞദിവസം മുങ്ങിമരിച്ചിരുന്നു.

നിരന്തരമായി ഉണ്ടാകുന്ന അപകടമരണങ്ങൾ ഒഴിവാക്കുന്നതിന് ജനപ്രതിനിധികളുടെയും, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഡിടിപിസി എന്നിവരുടെ സംയുക്ത യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് അഡ്വ.ഷോൺ ജോർജ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി.എ മുഹമ്മദ് റിയാസിന് ഇത് സംബന്ധിച്ച് നിവേദനം നൽകിയതായും ഷോൺ ജോർജ് പറഞ്ഞു.
Also Read- മരണക്കയങ്ങളാകുന്ന അരുവികൾ; കോട്ടയത്ത് വരുന്ന വിനോദസഞ്ചാരികൾ അറിയാൻ

തകർന്നടിഞ്ഞ സാമ്പത്തിക മേഖലയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് പ്രാദേശിക ടൂറിസം. അതുകൊണ്ട് തന്നെ ടൂറിസം സാധ്യതകൾ നിലനിർത്തികൊണ്ട് സുരക്ഷ സംവിധാനങ്ങൾ  ഉറപ്പുവരുത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

മതിയായ സുരക്ഷാ ബോർഡുകൾ ഒന്നും തന്നെ ഈ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. പ്രദേശത്തെ ജനപ്രതിനിധികൾ പലതവണ ഇക്കാര്യങ്ങൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമീപ ജില്ലകളിൽ നിന്നടക്കം നിരവധി വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങൾ ആയിട്ടും തികഞ്ഞ അവഗണനയാണ് ഉണ്ടാക്കുന്നത് എന്ന് ജനപ്രതിനിധികൾ പറയുന്നു. ഇനിയും ഇത്തരം അവഗണനകൾ അംഗീകരിക്കാനാവില്ല എന്നും ജനപ്രതിനിധികൾ  വ്യക്തമാക്കുന്നു.

നീന്തൽ അറിയാം എങ്കിലും വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകൾ ആണ് വലിയ അപകടം സൃഷ്ടിക്കുന്നത്. കിഴക്കൻ മേഖലകളിൽ അടിക്കടി ശക്തമായ മഴ പെയ്യുന്നത് വെല്ലുവിളി ആകുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന മഴ ജലനിരപ്പിൽ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്.

തെന്നൽ ഉള്ള പാറക്കെട്ടുകൾ ആണ് ഇവിടെയുള്ളത്. ഇതാണ് അപരിചിതരായ യാത്രക്കാർ ആണ് പെട്ടെന്ന് അപകടത്തിൽ പെടാൻ കാരണം. ഏറെക്കാലമായി ഇതേ സാഹചര്യം തുടർന്നിട്ടും വേണ്ടത്ര സുരക്ഷാ മുൻകരുതൽ സംവിധാനമില്ലാത്തത് ആണ് അപകടത്തിന് കാരണം ആകുന്നത്. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള മേഖലകളിൽ അപകടം തുടർക്കഥ ആകുന്നത്  ടൂറിസത്തിനും തിരിച്ചടിയാണ് എന്ന് ജനപ്രതിനിധികൾ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നു.
Published by:Naseeba TC
First published:
)}