• HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാജവാട്സാപ് ഗ്രൂപ്പ് സ്ക്രീൻഷോട്ട്: ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടെന്ന് അറിയിച്ചതായി ഷോൺ ജോർജ്

വ്യാജവാട്സാപ് ഗ്രൂപ്പ് സ്ക്രീൻഷോട്ട്: ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടെന്ന് അറിയിച്ചതായി ഷോൺ ജോർജ്

കഴിഞ്ഞ ആഴ്ച്ച ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

  • Last Updated :
  • Share this:
    കോട്ടയം: നടൻ ദിലീപിനെതിരെ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീർക്കാൻ വ്യാജ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ ചോദ്യം ചെയ്യൽ മാറ്റി. ഇന്ന് ഹാജരാകേണ്ടെന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്നും അറിയിച്ചതായി ഷോൺ ജോർജ് അറിയിച്ചു. ഇന്ന് 11 മണിക്ക് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ഓഫിസിൽ എത്താനായിരുന്നു ആദ്യം ലഭിച്ച നിർദേശം.

    കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച്ച കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

    മാധ്യമപ്രവർത്തകരും അന്വേഷണ സംഘവും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള സ്ക്രീൻഷോട്ട് നേരത്തെ പ്രചരിച്ചിരുന്നത്. ഇതു പുറത്തുവിട്ടത് ഷോൺജോർജാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഈ സ്ക്രീൻഷോട്ട് വ്യാജം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷോണിന്റെ ആ ഫോൺ കണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു റെയ്ഡ്.

    Also read: 'ക്രൈം ബ്രാഞ്ച് ഓഫീസിൽ ഇന്നിപ്പോ മിക്കി മൗസ് കളിയാകും; കൊച്ചുമകൾ മിക്കി മൗസ് കാണുന്ന ടാബ് കൊണ്ടുപോയി': പി.സി. ജോർജ്

    പരിശോധനയിൽ ടാബും മൂന്ന് മൊബൈല്‍ ഫോണുകളും പെൻഡ്രൈവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

    Also read: ദിലീപ് കേസിൽ പിസി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; ഷോൺ ജോർജിന്റെ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്നതിന്റെ പേരിലാണ് റെയ്ഡ് എന്നായിരുന്നു പിസി ജോർജ് പ്രതികരിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപ്, ഷോൺ ജോർജുമായി സംസാരിച്ചതിന്റെ പേരിലാണ് അന്വേഷണസംഘം ഫോൺ തിരയുന്നത്. ആ ഫോൺ നഷ്ടപ്പെട്ടു എന്ന് 2019 തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നതായും പി സി ജോർജ് പറഞ്ഞിരുന്നു.

    ദിലീപുമായി അടുത്ത ബന്ധമുണ്ട്. എന്നാൽ സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ലെന്നും ഷോൺ വ്യക്തമാക്കി. ഈ കേസിൽ പൊലീസ് അന്വേഷിക്കുന്ന ഫോൺ നഷ്ടപ്പെട്ടതായി 2019 ൽ തന്നെ പരാതി നൽകിയിരുന്നതായി പി.സി. ജോർജും വ്യക്തമാക്കി.

    ദിലീപുമായി അടുത്ത ബന്ധമാണുള്ളത് എന്ന് ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു. നിരവധി മെസ്സേജുകൾ താൻ അയച്ചിട്ടുണ്ട്. എന്നാൽ വ്യാജമായി ഉണ്ടാക്കിയ സ്ക്രീൻഷോട്ട് താൻ നിർമ്മിച്ചതല്ല എന്നാണ് ഷോൺ പ്രതികരിച്ചത്.
    Published by:Naseeba TC
    First published: